Advertisment

നുവാന്‍ തുഷാരയ്ക്ക് ഹാട്രിക്; ബംഗ്ലാദേശിനെ വിറപ്പിച്ച് ശ്രീലങ്കന്‍ പേസര്‍

ടി20യില്‍ ശ്രീലങ്കയ്ക്ക് വേണ്ടി ഹാട്രിക് നേടുന്ന അഞ്ചാമത്തെ താരമാണ് തുഷാര. തിസര പെരേര, ലസിത് മലിംഗ്, അഖില ധനഞ്ജയ, വനിന്ദു ഹസരങ്ക എന്നിവരാണ് ഈ നേട്ടം ഇതിനു മുമ്പ് സ്വന്തമാക്കിയത്.

New Update
 Nuwan Thushara

ധാക്ക: ഹാട്രിക് സ്വന്തമാക്കി ശ്രീലങ്കന്‍ പേസര്‍ നുവാന്‍ തുഷാര. ശ്രീലങ്കയ്‌ക്കെതിരെ നടക്കുന്ന ടി20 പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിലാണ് തുഷാരയുടെ നേട്ടം. നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (ഒരു റണ്‍സ്), തൗഹിദ് ഹൃദോയ് (0), മഹമുദുല്ല (0) എന്നിവരെ പുറത്താക്കിയാണ് തുഷാര ഹാട്രിക് തികച്ചത്. 

Advertisment

മൂന്നാം ഓവറിലെ രണ്ട്, മൂന്ന്, നാല് പന്തുകളില്‍ വിക്കറ്റ് വീഴ്ത്തിയാണ് തുഷാര നേട്ടം സ്വന്തമാക്കിയത്. ഷാന്റോയെയും, ഹൃദോയിയെയും ക്ലീന്‍ ബൗള്‍ഡാക്കിയ താരം മഹ്‌മുദുല്ലയെ എല്‍ബിഡബ്ല്യുവില്‍ കുരുക്കി. മത്സരത്തില്‍ നാലു വിക്കറ്റ് തുഷാര നേടി.

ടി20യില്‍ ശ്രീലങ്കയ്ക്ക് വേണ്ടി ഹാട്രിക് നേടുന്ന അഞ്ചാമത്തെ താരമാണ് തുഷാര. തിസര പെരേര, ലസിത് മലിംഗ്, അഖില ധനഞ്ജയ, വനിന്ദു ഹസരങ്ക എന്നിവരാണ് ഈ നേട്ടം ഇതിനു മുമ്പ് സ്വന്തമാക്കിയത്.

അതേസമയം, മൂന്നാം ടി20 മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുത്തു. ബംഗ്ലാദേശ് ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 12 ഓവറില്‍ ആറു വിക്കറ്റിന് 65 റണ്‍സ് എന്ന നിലയിലാണ്.

Advertisment