റാവല്‍പിണ്ടി: പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര 2-0ന് തൂത്തുവാരി ബംഗ്ലാദേശ്. രണ്ടാം മത്സരത്തില്‍ ആറു വിക്കറ്റിനാണ് ബംഗ്ലാദേശിന്റെ ജയം. ലിട്ടണ്‍ ദാസാണ് മത്സരത്തിലെ താരം. മെഹിദി ഹസന്‍ മിറാഷിനെ പരമ്പരയിലെ താരമായും തിരഞ്ഞെടുത്തു.
രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ പാകിസ്ഥാന്‍ 274 റണ്‍സിന് പുറത്തായിരുന്നു. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശ് 262 റണ്‍സിനും പുറത്തായി. രണ്ടാം ഇന്നിംഗ്‌സില്‍ പാകിസ്ഥാന് നേടാനായത് 172 റണ്‍സ് മാത്രം. വിജയലക്ഷ്യമായ 185 റണ്‍സ് ബംഗ്ലാദേശ് നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നു.
ഇതോടെ, ടെസ്റ്റ് പദവിയുള്ള 10 രാജ്യങ്ങൾക്കെതിരെയും സ്വന്തം നാട്ടിൽ ടെസ്റ്റ് പരമ്പര തോൽക്കുന്ന രണ്ടാമത്തെ മാത്രം ടീമെന്ന നാണക്കേടിന്റെ റെക്കോഡ് പാകിസ്ഥാന്‍ സ്വന്തമാക്കി.
നാട്ടിൽ എല്ലാ ടീമുകൾക്കെതിരെയും ടെസ്റ്റ് തോറ്റ ആദ്യ ടീം ബംഗ്ലാദേശാണ്. പാക്കിസ്ഥാൻ സ്വന്തം നാട്ടിൽ അവസാനമായി ഒരു ടെസ്റ്റ് ജയിച്ചത് 2021 ഫെബ്രുവരി എട്ടിനാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു ജയം.