New Update
/sathyam/media/media_files/JqUAsI6rhFbErgObQCot.jpg)
പാരീസ്: ഒളിംപിക്‌സിന് എത്തിയ ഓസ്‌ട്രേലിയന്‍ വാട്ടര്‍ പോളോ ടീമിലെ മൂന്ന് താരങ്ങള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ടീമിലെ വൈറസ് ബാധിതരുടെ എണ്ണം അഞ്ചായി. ചൊവ്വാഴ്ച രണ്ട് കളിക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
Advertisment
നിലവില്‍ വാട്ടര്‍ പോളോ ടീമംഗങ്ങള്‍ക്ക് മാത്രമാണ് വൈറസ് ബാധ കണ്ടെത്തിയതെന്ന് ഓസ്‌ട്രേലിയയുടെ ഒളിംപിക്‌സ് ടീം ചീഫ് അന്ന മെയേഴ്‌സ് അറിയിച്ചു.
ആകെ അഞ്ച് താരങ്ങള്‍ക്ക് കോവിഡ് പോസിറ്റീവായതായി അന്ന മെയേഴ്‌സ് പറഞ്ഞു. ആരോഗ്യനിലയില്‍ ആശങ്കയില്ലെങ്കില്‍ അവര്‍ പരിശീലനം തടരും. ടീം കോവിഡ് പ്രോട്ടോകോള്‍ പിന്തുടരുന്നതായും മെയേഴ്‌സ് പറഞ്ഞു. വാട്ടര്‍പോളോ മത്സരം ജൂലായ് 27 മുതല്‍ ഓഗസ്റ്റ് പതിനൊന്നുവരെയാണ്.