/sathyam/media/media_files/mvamSUhmHcjutWrFBCda.jpg)
പാ​രി​സ്: ഒ​ളിം​പി​ക്​സി​ല്‍ മെ​ഡ​ൽ പ്ര​തീ​ക്ഷ​യോ​ടെ​യി​റ​ങ്ങി​യ ഇ​ന്ത്യ​യ്ക്ക് ഷൂ​ട്ടിം​ഗ് റേ​ഞ്ചി​ൽ നി​രാ​ശ. 10 മീ​റ്റ​ര്‍ എ​യ​ര്‍ റൈ​ഫി​ള്‍ മി​ക്​സ​ഡ് ടീ​മി​ന​ത്തി​ല്‍ ര​മി​ത ജി​ന്‍​ഡാ​ല്‍- അ​ര്‍​ജു​ന്‍ ബ​ബു​ത സ​ഖ്യ​വും ഇ​ള​വ​നി​ല്‍ വാ​ള​റി​വ​ന്‍ - സ​ന്ദീ​പ് സിം​ഗ് സ​ഖ്യ​വും ഫൈ​ന​ൽ കാ​ണാ​തെ പു​റ​ത്താ​യി.
ര​മി​ത - അ​ര്‍​ജു​ന്‍ സ​ഖ്യം 628.7 പോ​യി​ന്‍റോ​ടെ ആ​റാം സ്ഥാ​ന​ത്തും ഇ​ള​വ​നി​ല്‍- സ​ന്ദീ​പ് സ​ഖ്യം 626.3 പോ​യി​ന്‍റോ​ടെ പ​ന്ത്ര​ണ്ടാം സ്ഥാ​ന​ത്തു​മാ​ണ് ഫി​നി​ഷ് ചെ​യ്ത​ത്. ആ​ദ്യ നാ​ല് സ്ഥാ​ന​ക്കാ​ര്‍​ക്കാ​ണ് ഫൈ​ന​ല്‍ യോ​ഗ്യ​ത ല​ഭി​ക്കു​ക.
10 മീ​റ്റ​ർ എ​യ​ർ പി​സ്റ്റ​ൾ പു​രു​ഷ​വി​ഭാ​ഗ​ത്തി​ൽ സ​ര​ബ്​ജ്യോ​ത് സിം​ഗ്, അ​ർ​ജു​ൻ ചീ​മ എ​ന്നി​വ​രും വ​നി​താ​വി​ഭാ​ഗ​ത്തി​ൽ മ​നു ഭാ​ക​ർ, റി​ഥം സാം​ഗ്​വാ​ൻ എ​ന്നി​വ​രും യോ​ഗ്യ​താ റൗ​ണ്ടി​ൽ ഇ​ന്ന് മ​ത്സ​രി​ക്കും. 21 ഷൂ​ട്ട​ർ​മാ​രാ​ണ് ഇ​ന്ത്യ​ക്കാ​യി മ​ത്സ​രി​ക്കു​ന്ന​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us