/sathyam/media/media_files/rdoU9lLlrxpBqwJP8uAT.jpg)
പാരീസ്: വിസ്മയക്കാഴ്ചകളൊരുക്കി പാരീസ് ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങ്. സെൻ നദീതീരത്ത് ദൃശ്യവിരുന്നൊരുക്കിയാണ് ഉദ്ഘാടനച്ചടങ്ങുകള്‍ ആരംഭിച്ചത്. ഒസ്റ്റർലിസ് പാലത്തിൽ ഫ്രാൻസിന്റെ പതാകയുടെ നിറത്തിലുള്ള വർണക്കാഴ്ചയൊരുക്കിയാണ് ഒളിമ്പിക്‌സ് ദീപശിഖയെ പാരിസ് വരവേറ്റത്.
പി.വി. സിന്ധുവും ശരത് കമലും 78 അംഗ ഇന്ത്യൻ ടീമിനെ നയിച്ചു. ഹോണ്ടുറാസിനു പിന്നാലെയാണ് ഇന്ത്യൻ താരങ്ങളെയും വഹിച്ചുകൊണ്ടുള്ള നൗക സെൻ നദിയിലൂടെ കടന്നുപോയത്.
The people of Paris continue to welcome the world's best athletes on the Seine.
— The Olympic Games (@Olympics) July 26, 2024
Who are you cheering? 🎉#Paris2024#OpeningCeremonypic.twitter.com/tvCUJO9Tq8
ഗ്രീസ് സംഘത്തിന്റെ ബോട്ടാണ് സെന്‍ നദിയില്‍ ആദ്യമെത്തിയത്. പിന്നാലെ അഭയാർഥികളായ കായിക താരങ്ങളുടെ സംഘമെത്തി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, രാജ്യാന്തര ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാഷ് തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.