രക്ഷകരായി ഹര്‍മന്‍പ്രീത് സിംഗും, പി.ആര്‍. ശ്രീജേഷും; പാരീസ് ഒളിമ്പിക്‌സ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് വെങ്കലം, ടോക്യോയിലെ നേട്ടം ആവര്‍ത്തിച്ചു

പാരീസ് ഒളിമ്പിക്‌സില്‍ ഹോക്കിയില്‍ ഇന്ത്യയ്ക്ക് വെങ്കലം. സ്‌പെയിനിനെ 2-1നാണ് ഇന്ത്യ തകര്‍ത്തത്

New Update
paris olympics india hockey

പാരീസ്: പാരീസ് ഒളിമ്പിക്‌സില്‍ ഹോക്കിയില്‍ ഇന്ത്യയ്ക്ക് വെങ്കലം. സ്‌പെയിനിനെ 2-1നാണ് ഇന്ത്യ തകര്‍ത്തത്. സ്‌പെയിന്‍ ലീഡെടുത്ത മത്സരത്തിലാണ് ഇന്ത്യ ശക്തമായി തിരികെയെത്തി വിജയം സ്വന്തമാക്കിയത്. 30-ാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് സിംഗ് നേടിയ ഗോളിലൂടെ ഇന്ത്യ ഒപ്പമെത്തി.

Advertisment

33-ാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് ഇന്ത്യയ്ക്ക് വേണ്ടി രണ്ടാം ഗോള്‍ നേടിയതോടെ ഇന്ത്യ മുന്നേറ്റം ആരംഭിച്ചു. ഇരുടീമുകളും ഗോളിന് വേണ്ടി പിന്നീട് കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അവസാന നിമിഷം സ്‌പെയിനിന് ലഭിച്ച പെനാല്‍റ്റി ഇന്ത്യന്‍ ഗോള്‍കീപ്പര്‍ പി.ആര്‍. ശ്രീജേഷ് ഉജ്ജ്വല സേവിലൂടെ തടഞ്ഞു.

ശ്രീജേഷിന്റെ അവസാന അന്താരാഷ്ട്ര ഹോക്കി മത്സരമായിരുന്നു ഇത്. മെഡല്‍ത്തിളക്കത്തോടെ താരത്തിന് അവസാനം മത്സരം അവിസ്മരണീയമാക്കാനായി. കഴിഞ്ഞ ടോക്യോ ഒളിമ്പിക്‌സിലും ഇന്ത്യ ഹോക്കിയില്‍ വെങ്കലം നേടിയിരുന്നു. 

 

Advertisment