പാരീസ്: പാരീസ് ഒളിമ്പിക്‌സില്‍ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് വെള്ളി. 89.45 മീറ്റര്‍ എറിഞ്ഞാണ് നീരജ് വെള്ളി സ്വന്തമാക്കിയത്. ടോക്യോ ഒളിമ്പിക്‌സിലെ സ്വര്‍ണ മെഡല്‍ ജേതാവായിരുന്നു താരം.
നീരജ് എറിഞ്ഞ ആറു ത്രോയില്‍ നാലും ഫൗളായിരുന്നു. രണ്ടാമത്തെ ത്രോയിലെ പ്രകടനമാണ് താരത്തിന് വെള്ളി മെഡല്‍ സമ്മാനിച്ചത്.
പാക് താരം അര്‍ഷദ് നദീമിനാണ് സ്വര്‍ണം. 92.97 ദൂരമെറിഞ്ഞാണ് അര്‍ഷദ് സ്വര്‍ണം നേടിയത്. ഒളിമ്പിക്‌സിലെ റെക്കോര്‍ഡ് പ്രകടനമാണിത്.