/sathyam/media/media_files/jwn1IRe1c3wSmtJzoIVw.jpg)
പാരീസ് ഒളിമ്പിക്‌സില്‍ ടെന്നീസ് വിഭാഗത്തിലെ ശ്രദ്ധേയ മുഖങ്ങളായി പ്രമുഖ താരങ്ങളായ നൊവാക് ജോക്കോവിച്ച്, റാഫേൽ നദാൽ, ആൻഡി മറെ, ഇഗ സ്വിറ്റെക്, കൊക്കോ ഗൗഫ് എന്നിവര്‍. പാരീസ് ഒളിമ്പിക്‌സ് ടെന്നീസിനുള്ള എൻട്രി ലിസ്റ്റ് ഇൻ്റർനാഷണൽ ടെന്നീസ് ഫെഡറേഷൻ (ഐടിഎഫ്) വ്യാഴാഴ്ചയാണ് പുറത്തിറക്കിയത്.
അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി റഷ്യയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയതു മൂലം ഡാനില്‍ മെദ്‌വദേവ് 'ന്യൂട്രല്‍' വിഭാഗത്തെയാണ് പ്രതിനിധീകരിക്കുന്നത്. നിരവധി ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടിയ താരങ്ങളായ ജോക്കോവിച്ച് (സെർബിയ), മുറെ (ഗ്രേറ്റ് ബ്രിട്ടൻ), നദാല്‍ (സ്‌പെയിന്‍) എന്നിവര്‍ ഇത്തവണ ഒളിമ്പിക്‌സിലെ തീപാറുന്ന പോരാട്ടത്തിന് കളത്തിലിറങ്ങും.
കരിയറില്‍ നിരവധി കിരീടങ്ങള്‍ വാരിക്കൂട്ടിയ ജോക്കോവിച്ചിന് ഒളിമ്പിക്‌സില്‍ സ്വര്‍ണ മെഡല്‍ നേടാനായിട്ടില്ല. നദാൽ, 2008ൽ സിംഗിൾസിലും 2016ൽ ഡബിൾസിലും സ്വർണം നേടി. റോളണ്ട് ഗാരോസിൻ്റെ കളിമൺ കോർട്ടിൽ നടക്കുന്ന ഒളിമ്പിക്‌സിന് തയ്യാറെടുക്കാൻ അദ്ദേഹം വിംബിൾഡൺ ഒഴിവാക്കി. മുറെ സമ്മർ ഗെയിംസിൽ തുടർച്ചയായി സിംഗിൾസ് സ്വർണം നേടിയിട്ടുണ്ട്. പാരീസ് ഒളിമ്പിക്‌സിന് ശേഷം വിരമിക്കാനാണ് താൻ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
ഇഗ സ്വിയടെക് (പോളണ്ട്), കൊക്കോ ഗൗഫ് (യുണൈറ്റഡ് സ്റ്റേറ്റ്സ്), എലീന റൈബാകിന (കസാക്കിസ്ഥാൻ) എന്നിവരാണ് എൻട്രി ലിസ്റ്റിലെ മുൻനിര വനിതകൾ. പരിക്കേറ്റ് വിംബിൾഡൺ നഷ്ടമായ അരിന സബലെങ്ക ഒളിമ്പിക്സിലും പങ്കെടുക്കില്ല.