New Update
/sathyam/media/media_files/IXDP5wxEV0a0D5YA8t2Q.jpg)
ന്യൂഡല്‍ഹി: പാരീസ് പാരാലിമ്പിക് ഗെയിംസില്‍ മെഡല്‍ നേടിയ ഇന്ത്യന്‍ താരങ്ങള്‍ക്ക് കേന്ദ്ര കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ പാരിതോഷികം പ്രഖ്യാപിച്ചു. സ്വർണം നേടിയവർക്ക് 75 ലക്ഷം രൂപയും വെള്ളി നേടിയവർക്ക് 50 ലക്ഷം രൂപയും വെങ്കലം നേടിയവർക്ക് 30 ലക്ഷം രൂപയും നൽകുമെന്ന് മാണ്ഡവ്യ അറിയിച്ചു.
Advertisment
മിക്സഡ് ടീം ഇനങ്ങളിൽ വിജയികൾക്ക് 22.5 ലക്ഷം രൂപ വീതം സമ്മാനമായി നൽകും. അനുമോദന ചടങ്ങിൽ, മാണ്ഡവ്യ അത്‌ലറ്റുകളുടെ നേട്ടങ്ങളെ പ്രശംസിച്ചു.
ഏഴ് സ്വർണവും ഒമ്പത് വെള്ളിയും 13 വെങ്കലവും ഉൾപ്പെടെ 29 മെഡലുകള്‍ നേടിയ ഇന്ത്യ പാരാലിമ്പിക്‌സില്‍ 18-ാം സ്ഥാനത്തായിരുന്നു. നാല് സ്വർണമുൾപ്പെടെ 17 മെഡലുകളാണ് ട്രാക്ക് ആൻഡ് ഫീൽഡ് ഇന്ത്യയുടെ നേട്ടത്തിലേക്ക് സംഭാവന ചെയ്തത്. 90 സ്വർണമടക്കം 208 മെഡലുകളോടെയാണ് ചൈന ഒന്നാം സ്ഥാനത്ത്.