ഒരു കാലത്ത് ഐപിഎല്ലില്‍ മിന്നും താരം; പോള്‍ വാള്‍ത്താട്ടി ഇനി യുഎസില്‍ ക്രിക്കറ്റ് പഠിപ്പിക്കും

യുഎസിലെ മേജര്‍ ലീഗ് ക്രിക്കറ്റിന്റെ ഡെവലപ്‌മെന്റല്‍ ലീഗായ മൈനർ ലീഗ് ക്രിക്കറ്റിലെ സിയാറ്റിൽ തണ്ടർബോൾട്ടിൻ്റെ മുഖ്യ പരിശീലകനായാണ് 40കാരനായ വാള്‍ത്താട്ടി ചുമതലയേറ്റത്

New Update
paul valthaty

ഒരു കാലത്ത് ഐപിഎല്ലില്‍ മിന്നും താരമായിരുന്ന പോള്‍ വാള്‍ത്താട്ടി ഇനി യുഎസില്‍ ക്രിക്കറ്റ് പഠിപ്പിക്കും. യുഎസിലെ മേജര്‍ ലീഗ് ക്രിക്കറ്റിന്റെ ഡെവലപ്‌മെന്റല്‍ ലീഗായ മൈനർ ലീഗ് ക്രിക്കറ്റിലെ സിയാറ്റിൽ തണ്ടർബോൾട്ടിൻ്റെ മുഖ്യ പരിശീലകനായാണ് 40കാരനായ വാള്‍ത്താട്ടി ചുമതലയേറ്റത്.

Advertisment

മുംബൈയിലും ഇന്ത്യൻ പ്രീമിയർ ലീഗിലും കളിച്ചതിൻ്റെ അനുഭവം സിയാറ്റിലിലെ വളർന്നുവരുന്ന പ്രതിഭകളുമായി പങ്കുവെക്കുന്നതിൽ താൻ ആവേശഭരിതനാണെന്ന് വാള്‍ത്താട്ടി പറഞ്ഞു.

പോൾ വാൽത്തട്ടി കഴിഞ്ഞ വർഷം ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. 2011ലെ ഐപിഎല്ലില്‍ മിന്നും പ്രകടനം പുറത്തെടുത്ത താരത്തിന് പിന്നീട് ആ പ്രകടനം ആവര്‍ത്തിക്കാനായില്ല. 2013ന് ശേഷം വാള്‍ത്താട്ടിക്ക് ഐപിഎല്‍ കരാര്‍ പോലും ലഭിച്ചില്ല. കൈത്തണ്ടയ്‌ക്കേറ്റ പരിക്കേറ്റതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. തുടര്‍ന്ന് ഫോം വീണ്ടെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല.

2002 ലോകകപ്പിനുള്ള ഇന്ത്യയുടെ അണ്ടർ 19 ടീമിൻ്റെ ഭാഗമായിരുന്നു അദ്ദേഹം. ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ കണ്ണിന് പരിക്കേറ്റെങ്കിലും ക്രിക്കറ്റിലേക്ക് തിരിച്ചെത്തി. 2006-ൽ മുംബൈയ്ക്കുവേണ്ടി ലിസ്റ്റ് എയിൽ അരങ്ങേറ്റം കുറിച്ചു.

2009-ൽ രാജസ്ഥാൻ റോയൽസ് ഒപ്പുവെച്ചതോടെ വാൽത്താറ്റിയുടെ കരിയറിന് നിർണായക വഴിത്തിരിവുണ്ടായി. 2011-ൽ കിംഗ്സ് ഇലവൻ പഞ്ചാബുമായി കരാറിലേർപ്പെട്ടു. 2011 ഐപിഎൽ സീസണിൽ 14 മത്സരങ്ങളിൽ നിന്ന് 463 റൺസ് നേടി. നാല് ഫസ്റ്റ് ക്ലാസ് മത്സരങ്ങളും അഞ്ച് ലിസ്റ്റ് എ മത്സരങ്ങളും വാൽത്താട്ടി കളിച്ചിട്ടുണ്ട്.

Advertisment