പെരുമ്പാവൂർ: കുന്നംകുളത്തു വച്ചു നടന്ന സംസ്ഥാന സീനിയേഴ്സ് നാഷണൽ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വെങ്ങോല സ്വദേശി ശ്രീരാജിന് മെഡൽ നേട്ടം.
Advertisment
അല്ലപ്രയിൽ ബാർബർ തൊഴിലാളിയായ ശ്രീരാജ് 4 x 100 മീറ്റർ റിലേയിൽ സ്വർണ്ണവും 100 മീറ്ററിൽ വെള്ളിയും ലോംഗ് ജംപിൽ വെങ്കലവും നേടി.
അന്താരാഷ്ട്ര വെറ്റെറൻ അത്‌ലറ്റിക്സ് മീറ്റുകളിൽ പങ്കെടുത്ത് ശ്രദ്ധനേടിയ താരമാണ് ശ്രീരാജ്.
നാഷണൽ ചാമ്പ്യൻഷിപ്പിൽ നേടിയ സ്വർണ്ണ മെഡലുമായി ശ്രീരാജ് വെങ്ങോല
അല്ലപ്രയിൽ കെ.എൽ. 40 അരോമ ജെന്റ്സ് ബ്യൂട്ടിപാർലർ എന്ന സ്ഥാപനം നടത്തുകയാണ്. വെങ്ങോല ബഥനിപ്പടി മാലിക്കാലയിൽ രാജപ്പന്റെയും ചന്ദ്രികയുടെയും മകനാണ്. ശ്രീജയാണ് ഭാര്യ. ഏകമകൻ ശ്രീപാർത്ഥ്.