Advertisment

ഇത് സയീദ് അൻവർ... 1989 മുതൽ 2003 വരെ പാക്കിസ്ഥാൻ ക്രിക്കറ്റിൽ സജീവമായിരുന്ന ബാറ്റ്സ്മാൻ. പാക്ക് ടീമിന്റെ ക്യാപ്റ്റനായും അത്യാവശ്യഘട്ടങ്ങളിൽ ബോളറായും ശോഭിച്ച വ്യക്തി - ഫോട്ടൊസ്റ്റോറി

സയീദ് അൻവർ കറാച്ചിയിലെ ഒരു സമ്പന്ന ബിസ്സിനസ്സ് ഫാമിലി യിലാണ് ജനിച്ചത്. കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ബിരുദം നേടിയശേഷം അമേരിക്കയിൽ പോയി മാസ്റ്റർ ഡിഗ്രി എടുക്കണമെന്നായിരുന്നു മോഹം.

New Update
sayeed anwer 2.jpg

1989 മുതൽ 2003 വരെ പാക്കിസ്ഥാൻ ക്രിക്കറ്റിൽ സജീവമായിരുന്ന ബാറ്റ്സ്മാൻ. പാക്ക് ടീമിന്റെ ക്യാപ്റ്റനായും അത്യാവശ്യഘട്ടങ്ങളിൽ ബോളറായും ശോഭിച്ച വ്യക്തിയായിരുന്നു സയീദ് അൻവർ.

Advertisment

ഓപ്പണിംഗ് ബാറ്റ്സ്മാൻ എന്നതുകൂടാതെ സച്ചിൻ, ബ്രെയിൻ ലാറ എന്നിവരെപ്പോലെതന്നെ ഏറെ പ്രതിഭാധ നനും ആയിരുന്നു അദ്ദേഹം. അക്കാലത്ത് ബ്രെയിൻ ലാറ കഴിഞ്ഞാൽ ഏറ്റവും നല്ല സ്റ്റൈലിഷ് ബാറ്റ്സ്മാൻ ആയി അറിയപ്പെട്ടത് സയീദ് അൻവർ ആയിരുന്നു.

സയീദ് അൻവർ കറാച്ചിയിലെ ഒരു സമ്പന്ന ബിസ്സിനസ്സ് ഫാമിലി യിലാണ് ജനിച്ചത്. കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ബിരുദം നേടിയശേഷം അമേരിക്കയിൽ പോയി മാസ്റ്റർ ഡിഗ്രി എടുക്കണമെന്നായിരുന്നു മോഹം. എന്നാൽ ക്രിക്കറ്റിലെ തൻ്റെ ടാലന്റ് അതിനനുവദിച്ചില്ല. ക്ലബ് ലെവൽ വിട്ട് രാജ്യത്തിനായി ക്രിക്കറ്റ് കളിച്ചതോടെ പേരും പ്രശസ്തിയും പണവും ആവോളമെത്തി.

sayeed anwer 1.jpg

സ്വന്തം കസിൻ സിസ്റ്ററും ഡോക്ടറുമായ ലുബ്‌നയെ (Lubna) ആണ് അൻവർ വിവാഹം കഴിച്ചത്. അതിൽ ഒരു മകളുണ്ടായി ബിസ്‍മ (Bismah).

മകളുടെ അജ്ഞാത രോഗം അൻവറിന്റെ കരിയറിനെയും ബാധിച്ചു. തൻ്റെ സമ്പത്തും ഭാര്യയുടെ അലോപ്പതി ഡിഗ്രിയും മുന്തിയ ആശുപത്രികളിലെ ചികിത്സകളും ഒന്നും നീണ്ടകാലമായി രോഗബാധിതയായിക്കഴിഞ്ഞ മകളുടെ ജീവൻ രക്ഷിക്കാനായില്ല എന്ന യാഥാർഥ്യം അദ്ദേഹം വേദനയോടെ തിരിച്ചറിഞ്ഞു.

ക്ളീൻഷേവും മുഹമ്മദ് അസറുദീനെപ്പോലെ വളരെ മോഡേണും സ്റ്റൈലിഷുമായ വസ്ത്രധാരണം നടത്തി യിരുന്ന സയീദ് അൻവർ തൻ്റെ എല്ലാമായിരുന്നു മകളുടെ മരണത്തോടെ മെല്ലെമെല്ലെ ആദ്ധ്യാത്മകജീവിത ത്തിലേക്ക് തിരിയുകയായിരുന്നു. മൂന്നര വയസ്സിലാണ് മകൾ മരിക്കുന്നത്.

sayeed anwer 3.jpg

മകളുടെ മരണശേഷം ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചെങ്കിലും പിന്നീട് ഏകദിന ക്രിക്കറ്റിൽ മടങ്ങി യെത്തിയപ്പോഴേക്കും ആളാകെ മാറിയിരുന്നു. തലയിൽ തൊപ്പിയും അൽപ്പം നീണ്ട താടിയും നീണ്ട കുർത്തയുമായിരുന്നു വേഷം. മകളുടെ വിയോഗത്തിൻ്റെ ആഘാതം അദ്ദേഹത്തെ ആകെ ഉലച്ചിരുന്നു. അതുമൂലം ക്രിക്കറ്റ് കരിയർ സ്ഥിരമായി മുന്നോട്ടുപോയില്ല.

സയീദ് അൻവർ മെല്ലെ മെല്ലെ പൂർണ്ണമായും മതപരമായ ജീവിത രീതികളിലേക്ക് സ്വയം സമർപ്പിതനായി. ഒരു മൗലവിയെ ഓർമ്മിപ്പിക്കുന്ന രൂപഭാവങ്ങളും വേഷഭൂഷാദികളും അദ്ദേഹത്തെ വേറിട്ട ഒരു വ്യക്തിത്വമാക്കി മാറ്റി.

sayeed anwer 4.jpg

സയീദ് അൻവർ " തബ്ലീഗി ജമാത്ത് " (Tablighi Jamaat) വിഭാഗത്തി ന്റെ ഭാഗമായി പാക്കിസ്ഥാനിലുടനീളം ഇസ്‌ലാം മത പ്രചാരകനായി മാറപ്പെട്ടു. ഇസ്ലാം മതത്തിന്റെ രക്ഷയ്ക്കും പ്രചാരണത്തിനും മതപരമായ ഉപദേശങ്ങൾക്കും വേണ്ടി 100 വർഷങ്ങ ൾക്കുമുൻപ് ഇന്ത്യയിൽ രൂപീകൃതമായതാണ് Tablighi Jamaat.

തീവ്രവാദത്തിൻ്റെ മുഖ്യകവാടമാണ് തബ്‌ലീഗി ജമാത്ത് എന്ന കരണമാരോപിച്ച് സൗദി അറേബ്യ ഇവരെ രാജ്യത്ത് നിരോധിച്ചിട്ടുള്ളതാണ്. ഇറാൻ, താജികിസ്ഥാൻ, റഷ്യ, കസാഖിസ്ഥാൻ, തുർക്മെനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളും ഇവർക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

sayeed anwer 5.jpg

എന്നാൽ ഈ നിരോധനമൊന്നും അദ്ദേഹത്തെ ബാധിക്കുന്നില്ല. തബ്ലീഗി ജമാത്തിന്റെ ഭാഗമായിത്തന്നെ ഇപ്പോൾ മുഴുവൻ സമയ മതപ്രചാരകനായി മാറിയിരിക്കുകയാണ് സയീദ് അൻവർ എന്ന പഴയ വെടിക്കെട്ട് ബാറ്റ്സ്മാൻ.

sayeed anwer
Advertisment