സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
/sathyam/media/media_files/WqKQF24Y8KdIpi21ydCq.webp)
കോപ്പൻഹേഗൻ: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ മെഡൽ ഉറപ്പിച്ച് മലയാളി താരം എച്ച്.എസ്. പ്രണോയ്. ശനിയാഴ്ച നടക്കുന്ന സെമിയിൽ തായ്ലൻഡിന്റെ കുൻലാവുത് വിടിഡ്സാൻ ആണ് പ്രണോയ്യുടെ എതിരാളി.
ക്വാർട്ടർഫൈനൽ മത്സരത്തിൽ ഡെൻമാർക്കിന്റെ ലോക ചാമ്പ്യൻ വിക്ടർ അക്സെൽസണെ വീഴ്ത്തിയാണ് പ്രണോയ് സെമി പ്രവേശനത്തോടെ മെഡലും ഉറപ്പിച്ചത്. സ്കോർ: 13-21, 21-15, 21-16.
Advertisment
ജയത്തോടെ, ലോക ചാമ്പ്യൻഷിപ്പ് സിംഗിൾസ് പോരാട്ടങ്ങളിൽ മെഡൽ നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ പുരുഷ താരമായി പ്രണോയ് മാറി. 2011 മുതൽ തുടർച്ചയായി ലോക ചാമ്പ്യൻഷിപ്പുകളിൽ മെഡൽ നേടുന്ന രാജ്യമെന്ന റിക്കാർഡും പ്രണോയ്യുടെ സെമി പ്രവേശനത്തിലൂടെ ഇന്ത്യ നേടി.