/sathyam/media/media_files/l5YZ59RZeEBIh1bztWHR.jpg)
പുനെ: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 പോരാട്ടത്തിന്റെ സൂപ്പര്‍ ലീഗ് പോരാട്ടങ്ങളുടെ വേദി മാറ്റി ബിസിസിഐ. ഇന്‍ഡോറില്‍ നടക്കേണ്ടിയിരുന്ന പോരാട്ടങ്ങളാണ് പുനെയിലേക്ക് മാറ്റിയത്.
ഫൈനല്‍ മത്സരവും ഇന്‍ഡോറിനു നഷ്ടമായി. മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്റെ അപേക്ഷ മാനിച്ചാണ് വേദി മാറ്റം.
എട്ട് ടീമുകളിലെ താരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫ് അംഗങ്ങള്‍ക്കും താമസിക്കാന്‍ ഇന്‍ഡോറില്‍ ഹോട്ടലുകള്‍ കിട്ടാനില്ല. ഇതോടെയാണ് വേദി മാറ്റം.
സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ തീരുമാനിച്ചിരിക്കുന്ന ദിവസങ്ങളില്‍ ഇന്‍ഡോറില്‍ നിരവധി കല്യാണങ്ങളും ഡോക്ടര്‍മാരുടെ കോണ്‍ഫറന്‍സ് അടക്കമുള്ളവയും ഈ ഘട്ടത്തില്‍ നടക്കുന്നതിനാല്‍ നഗരത്തില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ കിട്ടാനില്ലാത്ത സ്ഥിതിയാണ്. ഇതോടെയാണ് ബിസിസിഐ തീരുമാനം.
ഇന്‍ഡോറില്‍ നിന്നു പുനെയിലേക്ക് മത്സരങ്ങള്‍ മാറ്റിയതായി ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ സ്ഥിരീകരിച്ചു.
ഗ്രൂപ്പ് ഘട്ടത്തിലെ പോരാട്ടങ്ങള്‍ ഹൈദരാബാദ്, ലഖ്‌നൗ, അഹമദാബാദ്, കൊല്‍ക്കത്ത എന്നിവിടങ്ങളിലായാണ് അരങ്ങേറിയത്. സൂപ്പര്‍ ലീഗ്, ഫൈനല്‍ മത്സരങ്ങളായിരുന്നു ഇന്‍ഡോറില്‍ തീരുമാനിച്ചിരുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us