മൊഹാലി: രണ്ടേ രണ്ട് താരങ്ങളെ മാത്രം നിലനിര്‍ത്തി ബാക്കിയെല്ലാവരെയും ലേലത്തിലേക്ക് പറഞ്ഞുവിട്ട് പഞ്ചാബ് കിങ്‌സ്. ശശാങ്ക് സിങ്, പ്രഭ്‌സിമ്രാന്‍ സിങ് എന്നിവരെ മാത്രമാണ് പഞ്ചാബ് നിലനിര്‍ത്തിയത്.
മുന്‍സീസണുകളിലെല്ലാം നിരാശജനകമായ പ്രകടനം മാത്രം പുറത്തെടുക്കാനായ ടീമാണ് പഞ്ചാബ്. കിരീടവരള്‍ച്ച അവസാനിപ്പിക്കുകയാകും ഇത്തവണത്തെ ലക്ഷ്യം. എന്തായാലും താരലേലത്തില്‍ മികച്ച താരങ്ങളെ ടീമിലേക്ക് കൊണ്ടുവന്ന് അടിമുടി അഴിച്ചുപണിക്ക് ഒരുങ്ങിയിരിക്കുകയാണ് മാനേജ്‌മെന്റ്.