പാരീസ്: പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി. ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന പി.വി. സിന്ധു പുറത്തായി. വ്യാഴാഴ്ച നടന്ന റൗണ്ട് ഓഫ് 16-ൽ ചൈനയുടെ ഹി ബിംഗ് ജിയാവോയോടാണ് സിന്ധു തോറ്റത്.
19-21, 14-21 എന്ന സ്‌കോറിനാണ് തോറ്റത്. ടോക്കിയോ 2020 ഗെയിംസിൽ പിവി സിന്ധു ഹീ ബിംഗ് ജിയാവോയെ പരാജയപ്പെടുത്തി വെങ്കല മെഡൽ നേടിയിരുന്നു.