ജയ്പുര്‍: രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായി സഞ്ജു സാംസണ്‍ തുടരും. നേരത്തെ ഇക്കാര്യം വ്യക്തമായിരുന്നെങ്കിലും, ഇന്നാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
സഞ്ജുവിനൊപ്പം യഷ്വസി ജയ്‌സ്വാള്‍, റിയാന്‍ പരാഗ്, ധ്രുവ് ജൂറല്‍, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, സന്ദീപ് ശര്‍മ എന്നിവരെയും റോയല്‍സ് നിലനിര്‍ത്തി.
എന്നാല്‍ ജോസ് ബട്ട്‌ലറെ ഒഴിവാക്കിയത് അപ്രതീക്ഷിതമായി. യുസ്വേന്ദ്ര ചഹല്‍, ആര്‍. അശ്വിന്‍ എന്നിവരാണ് ഒഴിവാക്കപ്പെട്ട മറ്റ് പ്രധാന താരങ്ങള്‍.