'വൈറൽ ബൗളർ' സുശീല മീണയെ രാജസ്ഥാൻ റോയൽസ് ഏറ്റെടുക്കുന്നു

New Update
sushila meena


വൈറലായി മാറിയ രാജസ്ഥാനിലെ അഞ്ചാംക്‌ളാസ്സുകാരി ആദിവാസി ബാലിക സുശീല മീണയെ സഞ്ജുസാംസൻ നായകനായ രാജസ്ഥാൻ റോയൽസ് അവരുടെ ക്യാമ്പിൽ പരിശീലനത്തിനായി ക്ഷണിച്ചിരിക്കുന്നു.

Advertisment

sushila meena1

സഹീർ ഖാന്റെ ബൗളിങ് ആക്ഷനുമായി സാമ്യയുള്ള പെൺകുട്ടിയുടെ വിഡിയോ  സച്ചിൻ ടെണ്ടുൽക്കർ സോഷ്യൽ മീഡിയ വഴി പങ്കിട്ടിരിന്നു. ഇതോടെയാണ്   സുശീല മീണ എന്ന ആദിവാസി ബാലികശ്രദ്ധനേടിയത്.

susheela meena

 

ഐ പി എൽ സീസൺ അല്ലാത്തസമയത്തും ടീം കോച്ചുകൾ കുട്ടിക്ക് സ്ഥിരപരിശീലനവും മറ്റു സഹായങ്ങളും നല്കുന്നതായിരിക്കു മെന്നും കുടുംബത്തെ അറിയിച്ചിട്ടുണ്ട്.

susheela123

സ്‌കൂൾ യൂണിഫോം എന്നു തോന്നിക്കുന്ന വസ്ത്രം ധരിച്ച്, ചെരിപ്പുപോലും ഇല്ലാതെയാണ് സുശീല പന്തെറിയുന്നതാണ് വിഡിയോയിലുള്ളത്.

susheela meena 12

 

'സുഗമം, ആയാസരഹിതം, കണ്ടിരിക്കാനും രസകരം. സുശീല മീണയുടെ ബോളിങ് ആക്ഷൻ താങ്കളുടെ ബോളിങ് ആക്ഷനെ ഓർമിപ്പിക്കുന്നു. താങ്കൾക്ക് അങ്ങനെ തോന്നുന്നുണ്ടോ?' സഹീർ ഖാനെ ടാഗ് ചെയ്ത് സച്ചിൻ കുറിച്ചത് .

Advertisment