ഹോക്കി ഏഷ്യ കപ്പ് കിരീടം ഇന്ത്യക്ക്. ഫൈനലിൽ തകർത്തത് കൊറിയയെ

ഈ വിജയത്തോടെ 2026 ൽ നടക്കാനിരിക്കുന്ന ഹോക്കി ലോകകപ്പിലേക്ക് ഇന്ത്യൻ സംഘം നേരിട്ട് യോഗ്യത നേടി.

New Update
62815

രാജ്ഗിർ: ഹോക്കി ഏഷ്യ കപ്പ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ.

ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ കൊറിയയെ 4-1 തകർത്തിട്ടായിരുന്നു വിജയം.

ദുൽപ്രീത് സിംഗിന്റെ ഇരട്ടഗോളിന് പുറമെ സഖ്ജീത് സിംഗ് അമിത് റോഹിൻദാസ് എന്നിവർ ഇന്ത്യക്കായി ഗോൾ നേടിയത്. 

Advertisment

സൺ ഡെയിൻ ആണ് കൊറിയക്കായി ആശ്വാസ ഗോൾ നേടിയത്.

രാജഗിറിലെ ബീഹാർ സ്പോർട്സ് യൂണിവേഴ്സിറ്റി ഹോക്കി സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. 

ഇന്ത്യയുടെ നാലാം ഏഷ്യ കപ്പ് കിരീടമാണിത്. ഈ വിജയത്തോടെ 2026 ൽ നടക്കാനിരിക്കുന്ന ഹോക്കി ലോകകപ്പിലേക്ക് ഇന്ത്യൻ സംഘം നേരിട്ട് യോഗ്യത നേടി.

Advertisment