രഞ്ജി ട്രോഫി: ബംഗാളിനെതിരെ തകര്‍പ്പന്‍ ജയവുമായി കേരളം; ജയിച്ചത് 109 റണ്‍സിന്‌

ആദ്യ ഇന്നിംഗ്‌സില്‍ കേരളം 363 റണ്‍സിനും ബംഗാള്‍ 180 റണ്‍സിനും പുറത്തായിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സെടുത്ത് കേരളം ഡിക്ലയര്‍ ചെയ്തു. കേരളത്തിന് വേണ്ടി ജലജ് സക്‌സേന രണ്ട് ഇന്നിംഗ്‌സിലുമായി 13 വിക്കറ്റ് വീഴ്ത്തി.

New Update
kerala ranji

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ബംഗാളിനെതിരെ കേരളത്തിന് 109 റണ്‍സിന്റെ ജയം. രണ്ടാം ഇന്നിംഗ്‌സില്‍ ബംഗാള്‍ 339 റണ്‍സിന് പുറത്തായി. നാലു വിക്കറ്റ് വീഴ്ത്തിയ ജലജ് സക്‌സേന, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ശ്രേയസ് ഗോപാല്‍, ബേസില്‍ തമ്പി, ഒരു വിക്കറ്റ് വീഴ്ത്തിയ ബേസില്‍ എന്‍.പി എന്നിവരാണ് ബംഗാള്‍ ബാറ്റിംഗ് നിരയെ തകര്‍ത്തത്. 

Advertisment