കൊല്‍ക്കത്ത: രഞ്ജി ട്രോഫിയില്‍ ബംഗാളിനെതിരായ കേരളത്തിന്റെ പോരാട്ടം സമനിലയില്‍ കലാശിച്ചു. ആദ്യ ഇന്നിംഗ്‌സില്‍ ആതിഥേയരായ ബംഗാള്‍ മൂന്ന് വിക്കറ്റിന് 181 റണ്‍സ് എടുത്തിരുന്നു.
ഓപ്പണര്‍മാരായ ശുവം ദുബെയും (113 പന്തില്‍ 67), സുദീപ് ചാറ്റര്‍ജിയും (102 പന്തില്‍ 57) ബംഗാളിന് മികച്ച തുടക്കം സമ്മാനിച്ചു. അവിലിന്‍ ഗോഷ് നാല് റണ്‍സെടുത്ത് പുറത്തായി. സുദീപ് കുമാര്‍ (31), അനുസ്തുപ് മജുംദാര്‍ (21) എന്നിവരായിരുന്നു ക്രീസില്‍.
കേരളത്തിന് വേണ്ടി ആദിത്യ സര്‍വതെ രണ്ട് വിക്കറ്റും, ജലജ് സക്‌സേന ഒരു വിക്കറ്റും വീഴ്ത്തി.
നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സെടുത്ത കേരളം ഡിക്ലയര്‍ ചെയ്തിരുന്നു. പുറത്താകാതെ 95 റണ്‍സെടുത്ത സല്‍മാന്‍ നിസാര്‍, 84 റണ്‍സ് വീതമെടുത്ത മുഹമ്മദ് അസ്ഹറുദ്ദീന്‍, ജലജ് സക്‌സേന എന്നിവരാണ് കേരളത്തിന്റെ പോരാട്ടത്തിന് നിറം പകര്‍ന്നത്.