ചണ്ഡീഗഡ്: രഞ്ജി ട്രോഫിയില്‍ ഹരിയാനയ്‌ക്കെതിരായ മത്സരത്തില്‍ കേരളം ഭേദപ്പെട്ട നിലയില്‍. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെന്ന നിലയിലാണ് കേരളം.
അക്കൗണ്ട് തുറക്കും മുമ്പേ കേരളത്തിന്റെ ആദ്യ വിക്കറ്റ് സ്വന്തമാക്കി ആതിഥേയര്‍ ഞെട്ടിച്ചു. അഞ്ച് പന്തുകള്‍ മാത്രം നേരിട്ട ബാബ അപരാജിത് റണ്ണൊന്നുമെടുക്കാതെ മടങ്ങി. പിന്നാലെയെത്തിയ അക്ഷയ് ചന്ദ്രനെ കൂട്ടുപിടിച്ച് ഓപ്പണര്‍ രോഹന്‍ കുന്നുമ്മല്‍ കരുതലോടെ കേരളത്തിന്റെ ഇന്നിംഗ്‌സ് മുന്നോട്ട് ചലിപ്പിച്ചു.
102 പന്തില്‍ 55 റണ്‍സെടുത്ത് രോഹന്‍ പുറത്തായി. 160 പന്തില്‍ 51 റണ്‍സുമായി അക്ഷയിയും, 58 പന്തില്‍ 21 റണ്‍സുമായി ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുമാണ് ക്രീസില്‍. അന്‍ഷുല്‍ കാംബോജാണ് രണ്ട് വിക്കറ്റും സ്വന്തമാക്കിയത്.
മുന്‍ മത്സരങ്ങളില്‍ കേരളത്തിനായി തിളങ്ങിയ അതിഥി താരം ആദിത്യ സര്‍വതെ ഹരിയാനയ്‌ക്കെതിരെ കളിക്കുന്നില്ല. പകരം ഷോണ്‍ റോജര്‍ ടീമിലെത്തി.