New Update
/sathyam/media/media_files/2024/11/14/Eq35Ks7M0wk1Y0sD4IkP.jpg)
ചണ്ഡീഗഡ്: രഞ്ജി ട്രോഫിയില്‍ ഹരിയാനയ്‌ക്കെതിരെ കേരളം ഭേദപ്പെട്ട നിലയില്‍. രണ്ടാം ദിനം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. വെളിച്ചക്കുറവ് മൂലം കളി തടസപ്പെട്ടു.
Advertisment
കേരള ഇന്നിംഗ്‌സില്‍ നാല് ബാറ്റര്‍മാര്‍ അര്‍ധശതകം തികച്ചു. മത്സരത്തിന്റെ ആദ്യ ദിനം തന്നെ രോഹന്‍ കുന്നുമ്മലും (55), അക്ഷയ് ചന്ദ്രനും (59) അര്‍ധശതകം തികച്ചിരുന്നു.
ഇന്ന് സച്ചിന്‍ ബേബിയും (52), മുഹമ്മദ് അസ്ഹറുദ്ദീനും (53) അര്‍ധശതകം നേടി. 37 റണ്‍സുമായി ഷോണ്‍ റോജറും, നാല് റണ്‍സുമായി ബേസില്‍ തമ്പിയുമാണ് ക്രീസില്‍. കേരളത്തിന്റെ എട്ട് വിക്കറ്റുകളും പിഴുതത് അന്‍ഷുല്‍ കാംബോജാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us