രഞ്ജി ട്രോഫി: ബൗളര്‍മാര്‍ വാണു, ബാറ്റര്‍മാര്‍ വീണു; കേരളം ആദ്യ ഇന്നിംഗ്‌സില്‍ 179ന് പുറത്ത്, രണ്ടാം ഇന്നിംഗ്‌സില്‍ പഞ്ചാബിനും തകര്‍ച്ച

രഞ്ജി ട്രോഫിയില്‍ കേരള-പഞ്ചാബ് പോരാട്ടത്തില്‍ തിളങ്ങിയത് ഇരുടീമുകളുടെയും ബൗളര്‍മാര്‍

New Update
cricket 1

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരള-പഞ്ചാബ് പോരാട്ടത്തില്‍ തിളങ്ങിയത് ഇരുടീമുകളുടെയും ബൗളര്‍മാര്‍. ബാറ്റര്‍മാര്‍ നിറംമങ്ങിയ മത്സരത്തില്‍ ആദ്യ ഇന്നിംഗ്‌സില്‍ പഞ്ചാബ് 194ന് പുറത്തായി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ കേരളത്തെ 179ന് വീഴ്ത്തി പഞ്ചാബ് തിരിച്ചടിച്ചു.

Advertisment

55 പന്തില്‍ 38 റണ്‍സെടുത്ത മുഹമ്മദ് അസ്ഹറുദ്ദീനാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. ആറു വിക്കറ്റെടുത്ത മയങ്ക് മാര്‍ഖണ്ഡെയാണ് കേരളത്തെ വിറപ്പിച്ചത്. 

രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് ആരംഭിച്ച പഞ്ചാബിന്റെ നിലയും അത്ര ശോഭനമല്ല. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റിന് 23 റണ്‍സ് എന്ന നിലയിലാണ് പഞ്ചാബ്. നിലവില്‍ 38 റണ്‍സിന്റെ ലീഡാണ് അവര്‍ക്കുള്ളത്.

കേരളത്തിനായി ആദിത്യ സര്‍വതേ രണ്ടാം ഇന്നിംഗ്‌സില്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ബാബ അപരാജിത് ഒരു വിക്കറ്റ് സ്വന്തമാക്കി. ആദ്യ ഇന്നിംഗ്‌സില്‍ ആദിത്യയും, ജലജ് സക്‌സേനയും അഞ്ച് വിക്കറ്റ് വീതം വീഴ്ത്തിയിരുന്നു.

Advertisment