തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ഉത്തര്‍പ്രദേശിനെതിരെ നടക്കുന്ന മത്സരത്തിന് കേരളത്തിന് ആധിപത്യം. ആദ്യ ഇന്നിംഗ്‌സില്‍ 162 റണ്‍സിന് ഉത്തര്‍പ്രദേശ് പുറത്തായി. അഞ്ച് വിക്കറ്റെടുത്ത ജലജ് സക്‌സേന, രണ്ട് വിക്കറ്റെടുത്ത ബേസില്‍ തമ്പി, ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ ആദിത്യ സര്‍വതെ, കെഎം ആസിഫ്, ബാബ അപരാജിത് എന്നിവര്‍ തിളങ്ങി.
30 റണ്‍സെടുത്ത പത്താം നമ്പര്‍ ബാറ്റര്‍ ശിവം ശര്‍മയാണ് യുപിയുടെ ടോപ് സ്‌കോറര്‍. ആദ്യ ഇന്നിംഗ്‌സില്‍ കേരളം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 82 റണ്‍സ് എന്ന നിലയിലാണ്. 21 റണ്‍സുമായി അപരാജിതും, നാല് റണ്‍സുമായി സര്‍വതെയുമാണ് ക്രീസില്‍. വത്സല്‍ ഗോവിന്ദ്-23, രോഹന്‍ കുന്നുമ്മല്‍-28 എന്നിവര്‍ പുറത്തായി.