New Update
/sathyam/media/media_files/PuXg6Xu8HbEVm6fIbNWJ.jpg)
തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ഉത്തര്‍പ്രദേശിനെതിരെ കേരളം മികച്ച നിലയില്‍. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ കേരളം ഏഴ് വിക്കറ്റിന് 340 റണ്‍സ് എന്ന നിലയിലാണ്. ആദ്യ ഇന്നിംഗ്‌സില്‍ യുപി 162 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. കേരളത്തിന് നിലവില്‍ 178 റണ്‍സ് ലീഡുണ്ട്.
Advertisment
അഞ്ച് വിക്കറ്റെടുത്ത ജലജ് സക്‌സേന, രണ്ട് വിക്കറ്റെടുത്ത ബേസില്‍ തമ്പി, ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ ആദിത്യ സര്‍വതെ, കെ.എം. ആസിഫ്, ബാബ അപരാജിത് എന്നിവരാണ് യുപി ബാറ്റര്‍മാരെ വെള്ളം കുടിപ്പിച്ചത്. പത്താനമായി ഇറങ്ങിയ ശിവം ശര്‍മ(30)യാണ് യുപിയുടെ ടോപ് സ്‌കോറര്‍.
74 റണ്‍സുമായി സല്‍മാന്‍ നിസാറും, 11 റണ്‍സുമായി മുഹമ്മദ് അസ്ഹറുദ്ദീനുമാണ് കേരളത്തിനായി ക്രീസിലുള്ളത്. 83 റണ്‍സെടുത്ത സച്ചിന്‍ ബേബിയാണ് ടോപ് സ്‌കോറര്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us