/sathyam/media/media_files/HlBDvm4XEUjxMGzZcRQc.jpg)
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഉജ്ജ്വല ഫോം തുടരുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് സീസണിലെ ആദ്യ തോല്‍വി വഴങ്ങേണ്ടി വന്നത് നിലവിലെ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോടായിരുന്നു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ നാലോവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയായിരുന്നു കളിയിലെ താരം.
⚔️Aatanayagan = Thalapathy ⚔️#CSKvKKR#WhistlePodu#Yellove🦁💛 @imjadejapic.twitter.com/a9IdTkutQi
— Chennai Super Kings (@ChennaiIPL) April 8, 2024
മത്സരത്തിന് ശേഷം നടന്ന പ്രസന്റേഷന്‍ സെറിമണിയില്‍ തനിക്ക് വിളിപ്പേരില്ലെന്ന പരിഭവം ജഡേജ പങ്കുവച്ചു. ധോണിയെ 'തല'യെന്നും, സുരേഷ് റെയ്‌നയെ 'ചിന്നതല'യെന്നും വിളിക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു താരത്തിന്റെ പരാമര്‍ശം. തനിക്കും ഒരു വിളിപ്പേര് ലഭിക്കുമെന്ന പ്രതീക്ഷയും താരം പ്രകടിപ്പിച്ചിരുന്നു.
𝗩𝗘𝗥𝗜𝗙𝗜𝗘𝗗 𝗔𝗦 𝗖𝗥𝗜𝗖𝗞𝗘𝗧 𝗧𝗛𝗔𝗟𝗔𝗣𝗔𝗧𝗛𝗬 😉#CSKvKKR#WhistlePodu#Yellove🦁💛
— Chennai Super Kings (@ChennaiIPL) April 8, 2024
ഉടന്‍ തന്നെ പ്രശ്‌ന പരിഹാരവുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് രംഗത്തെത്തി. 'ദളപതി' എന്നും വിളിച്ചാണ് സിഎസ്‌കെ ജഡേജയുടെ ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്.