Advertisment

ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ബിജെപിയില്‍; അംഗത്വ കാര്‍ഡ് പുറത്തുവിട്ട് പാര്‍ട്ടി എംഎല്‍എയായ ഭാര്യ റിവാബ

ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ബിജെപിയില്‍ ചേർന്നു

New Update
ravindra jadeja rivaba

അഹമ്മദാബാദ്: ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ബിജെപിയില്‍ ചേർന്നു. ബി.ജെ.പി എം.എൽ.എയും രവീന്ദ്ര ജഡേജയുടെ ഭാര്യയുമായ റിവാബ ജഡേജ തൻ്റെ സോഷ്യൽ മീഡിയ ഹാൻഡിലിലാണ് വാര്‍ത്ത പുറത്തുവിട്ടത്. ഇരുവരുടെയും ബിജെപി അംഗത്വ കാര്‍ഡുകള്‍ റിവാബ പങ്കുവച്ചു.

Advertisment

ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയാണ് അംഗത്വ ഡ്രൈവ് അടുത്തിടെ ആരംഭിച്ചത്. റിവാബ 2019-ൽ ബി.ജെ.പിയിൽ ചേർന്നിരുന്നു. 2022-ൽ ജാംനഗർ നിയമസഭാ സീറ്റിൽ നിന്ന് പാർട്ടി മത്സരിപ്പിക്കുകയും ചെയ്തു. ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി കർഷൻഭായ് കർമൂറിനെ പരാജയപ്പെടുത്തി വിജയിച്ചു.

ഇന്ത്യയുടെ ചരിത്രപരമായ ടി20 ലോകകപ്പ് വിജയത്തിന് ശേഷം 35 കാരനായ രവീന്ദ്ര ജഡേജ ടി20യിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.

Advertisment