ഡു പ്ലെസിസും മാക്‌സ്വെലും അടക്കം പുറത്ത്; കോഹ്ലി അടക്കം മൂന്ന് താരങ്ങളെ മാത്രം നിലനിര്‍ത്തി ആര്‍സിബി

ഫാഫ് ഡു പ്ലെസിസ്, ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍ എന്നിവരടക്കമുള്ള പ്രമുഖരെ ഒഴിവാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു

New Update
ipl rcb vs csk

ബെംഗളൂരു: കഴിഞ്ഞ സീസണിലെ ക്യാപ്റ്റനായിരുന്നു ഫാഫ് ഡു പ്ലെസിസ്, ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍ എന്നിവരടക്കമുള്ള പ്രമുഖരെ ഒഴിവാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു.

Advertisment

വിരാട് കോഹ്ലി, രജത് പടിദാര്‍ എന്നിവരെയും, അണ്‍ക്യാപ്ഡ് താരമായി യാഷ് ദയാലിനെയും ടീം നിലനിര്‍ത്തി. 21 കോടിക്കാണ് കോഹ്ലി ടീമില്‍ തുടരുന്നത്.

11 കോടിക്ക് പടിദാറിനെയും, അഞ്ച് കോടിക്ക് ദയാലിനെയും നിലനിര്‍ത്തി. താരലേലത്തില്‍ ഇനി 83 കോടിയാണ് ആര്‍സിബിക്ക് ചെലവഴിക്കാനാകുക. അടുത്ത സീസണില്‍ കോഹ്ലി ടീമിനെ നയിക്കുമെന്നാണ് സൂചന.

Advertisment