ന്യൂഡല്‍ഹി: ചാമ്പ്യന്‍സ് ലീഗ് ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റ് പുനഃരാരംഭിക്കാനുള്ള ശ്രമങ്ങള്‍ സജീവം. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലെ ക്രിക്കറ്റ് ബോര്‍ഡ് അധികൃതര്‍ ചര്‍ച്ച നടത്തി.
ചൊവ്വാഴ്ച മുംബൈയില്‍ വച്ച് ചര്‍ച്ച നടന്നുവെന്നും, തിരക്കു പിടിച്ച ക്രിക്കറ്റ് മത്സരങ്ങള്‍ക്കിടയില്‍ ടി20 ചാമ്പ്യന്‍സ് ലീഗിന് സമയം കണ്ടെത്തുന്നതാണ് വെല്ലുവിളിയെന്നും ക്രിക്കറ്റ് വിക്ടോറിയ സിഇഒ നിക്ക് കമ്മിന്‍സ് പറഞ്ഞു.
പത്ത് വര്‍ഷം മുമ്പാണ് അവസാനത്തെ ചാമ്പ്യന്‍സ് ലീഗ് ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റ് നടന്നത്. 2009 മുതല്‍ 2014 വരെ ചാമ്പ്യന്‍സ് ലീഗ് ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരുന്നു.