യു പി: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ വെടിക്കെട്ട് ബാറ്റ്സ്മാൻ റിങ്കുസിംഗ് ,സമാജ്‌വാദി പാർട്ടിയുടെ ഉത്തർപ്രദേശ് മച്ചലി ഷെഹറിൽ നിന്നുള്ള ലോക്‌സഭാ എം.പി യും ലോക്‌സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ അംഗവുമായ (25) വയസ്സ് പ്രിയാ സരോജു മായുള്ള വിവാഹ എൻഗേജ്‌മെന്റ് കഴിഞ്ഞു. വിവാഹത്തീയതി പ്രഖ്യാപിച്ചിട്ടില്ല.
/sathyam/media/post_attachments/images/posts/2025/Rinku-Singh-gets-engaged-to-Priya-Saroj.webp?q=80)
വിവാഹ നിശ്ചയവിവരങ്ങളും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. പ്രിയ , മച്ചലി ഷെഹറിൽ നിന്നും സമാജ്‌വാദി ടിക്കറ്റിൽ മൂന്നുതവണ എം പി ആയി വിജയിച്ച ട്യുഫാനി സരോജ്ന്റെ മകളും സുപ്രീം കോടതി അഭിഭാഷകയുമാണ്.
/sathyam/media/media_files/2025/01/17/7raAK2Q1YAXH6BuX8Gd3.jpg)
തൂഫാനി സരോജ് നിലവിൽ ഉത്തർപ്രദേശിലെ കേരകത് മണ്ഢലത്തിൽനിന്നുള്ള എം എൽ എ ആണ്.
റിങ്കുസിംഗിനെ 13 കോടി രൂപയ്ക്കാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് അടുത്ത ഐ പി എൽ സീസണിലേക്ക് വിലയ്ക്കെടുത്തിരിക്കുന്നത്.