റിപ്പിൾസിന്റെ ജലജ്:കൊല്ലത്തിന്റെ കഥ കഴിച്ച ജയന്റ് കില്ലർ

New Update
killar jai

തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗിൽ (കെ.സി.എൽ) മിന്നും പ്രകടനം തുടർന്ന് ആലപ്പി റിപ്പിൾസ് താരം ജലജ് സക്സേന.നിർണ്ണായ മത്സരത്തിൽ  ജലജിന്റെ ഓൾറൗണ്ട് പ്രകടനമാണ്നിലവിലെ ചാമ്പ്യന്മാരായ കൊല്ലം ഏരീസിനെതിരെ ആലപ്പുഴ റിപ്പിൾസിനെ വിജയത്തിലെത്തിച്ചത്.ഓപ്പണറായി എത്തിയ ജലജ് സക്സേന മികച്ച തുടക്കമാണ് ആലപ്പിക്ക് നൽകിയത്.

Advertisment

50 പന്തുകൾ നേരിട്ട ജലജ്  ഒൻപത് ബൗണ്ടറികളുടെയും നാല് സിക്സറിന്റെയും അകമ്പടിയോടെ 85 റൺസാണ് അടിച്ച് കൂട്ടിയത്.ഒരു വശത്ത് വിക്കറ്റുകൾ വീഴുമ്പോൾ മറുവശത്ത് ജലജ് സക്സേന പാറ പോലെ ഉറച്ച് നിൽക്കുകയായിരുന്നു.കൊല്ലം ഏരീസിന്റെ ബോളർമാരുടെ മനോവീര്യം ചോർത്തുന്ന ഉശിരൻ ബാറ്റിംഗാണ് കേരളത്തിന്റെ അതിഥി താരം പുറത്തെടുത്തത്.ബോളിങ്ങിലും  ജലജ് തന്റെ മികവ് തെളിയിച്ചു.

കൊല്ലം ഏരീസിന്റെ മികച്ച ബാറ്ററായ എം.എസ്. അഖിലിന്റെ വിലപ്പെട്ട വിക്കറ്റാണ് ജലജ് സ്വന്തമാക്കിയത്.കെ.സി.എൽ നടപ്പ് സീസണിലെ അഞ്ചു മത്സരങ്ങളിൽ നിന്ന് ഇതുവരെ 186 റൺസും , 6 വിക്കറ്റുകളും ജലജ് സക്സേന നേടിയിട്ടുണ്ട്.38-കാരനായ സക്സേന മധ്യപ്രദേശിൽ നിന്നുള്ള അതിഥി താരമാണ്. ജലജിന്റെ ആദ്യ കെ സി എൽ സീസണാണ് ഇത്. കേരളത്തിനായി രഞ്ജി ട്രോഫിയിൽ 6000-ലധികം റൺസും 400-ലധികം വിക്കറ്റുകളും താരം നേടിയിട്ടുണ്ട്.

Advertisment