New Update
/sathyam/media/media_files/AlplmzaJuVTqW6HOo9Gx.jpg)
റാഫയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തെ അപലപിച്ച് സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് രംഗത്തെത്തുന്നത്. 'എല്ലാ കണ്ണുകളും റാഫയിലേക്ക്' എന്ന ചിത്രം സ്റ്റോറിയായി പങ്കുവച്ചാണ് പലരും പ്രതിഷേധം രേഖപ്പെടുത്തുന്നത്.
Advertisment
എന്നാല്‍ 'എല്ലാ കണ്ണുകളും റാഫയിലേക്ക്' എന്ന ചിത്രം ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവച്ചതിന് സൈബറാക്രമണം നേരിടുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഭാര്യ റിതിക സജ്‌ദേ. സൈബറാക്രമണം രൂക്ഷമായതോടെ റിതികയ്ക്ക് സ്‌റ്റോറി നീക്കം ചെയ്യേണ്ടി വന്നു.