/sathyam/media/media_files/wN9fnXdpbTwT1p2ncvIy.jpg)
രാജസ്ഥാൻ റോയൽസിൻ്റെ പ്രധാന താരങ്ങളിലൊരാളാണ് അസം സ്വദേശിയായ റിയാന്‍ പരാഗ്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തുമ്പോഴും കഴിഞ്ഞ സീസണുകളില്‍ ഐപിഎല്ലില്‍ കാഴ്ച വച്ച മോശം ഫോം മൂലം താരം ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇത്തവണ മികച്ച പ്രകടനത്തിലൂടെ താരം വിമര്‍ശകരുടെ വാ മൂടി. 16 മത്സരങ്ങളില്‍ നിന്ന് 573 റണ്‍സ് നേടിയ താരം ഈ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റര്‍മാരുടെ പട്ടികയില്‍ മൂന്നാമതെത്തി.
എന്നാല്‍ താരം ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുകയാണ്. ഒരു ലൈവ് സ്ട്രീമിംഗിനിടെ താരത്തിന്റെ യൂട്യൂബ് ഹിസ്റ്ററി പുറത്തായതാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. നടിമാരായ അനന്യ പാണ്ഡെയുടെയും, സാറാ അലി ഖാന്റെയും 'ഹോട്ട്' ദൃശ്യങ്ങള്‍ പരാഗ് യൂട്യൂബില്‍ തിരഞ്ഞതായി വ്യക്തമാക്കുന്ന ഹിസ്റ്ററിയാണ് നവമാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നത്.
Search history of riyan Parag
— ً (@KohliMyHeart) May 27, 2024
"Sara ali khan hot"
"Virat Kohli"
"Ananya Pandey Hot" pic.twitter.com/CW49IwqldH
തുടര്‍ന്ന് താരത്തെ പരിഹസിച്ച് നിരവധി പേര്‍ രംഗത്തെത്തി. എന്നാല്‍ പരാഗിനെ അനുകൂലിച്ചും നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം പങ്കുവയ്ക്കുന്നുണ്ട്. എന്തായാലും 'യൂട്യൂബ് ഹിസ്റ്ററി' മൂലം തനിക്ക് പണി കിട്ടുമെന്ന് പരാഗ് പോലും ചിന്തിച്ച് കാണില്ല.