റാഞ്ചി: യുവക്രിക്കറ്റ് താരം റോബിൻ മിൻസിന് വാഹനാപകടത്തിൽ പരിക്ക്. താരത്തിന്റെ കവാസാക്കി ബൈക്ക് മറ്റൊരു ബൈക്കിലിടിച്ചാണ് അപകടം. താരത്തിന്റെ പരിക്കു ഗുരുതരമല്ലെന്നും ആരോഗ്യനില ഡോക്ടർമാർ നിരീക്ഷിക്കുന്നുണ്ടെന്നും പിതാവ് ഫ്രാൻസിസ് പറഞ്ഞു. റോബിന്റെ വലതു കാല്‍മുട്ടിന് ചെറിയ പരിക്കുണ്ട്. അതേസമയം ബൈക്കിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു.
ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് 3.6 കോടി രൂപയ്ക്ക് താരത്തെ സ്വന്തമാക്കിയിരുന്നു. 20 ലക്ഷമായിരുന്നു അടിസ്ഥാന വില. ജാർഖണ്ഡിനായി അണ്ടർ 19, അണ്ടർ 25 ടീമുകളിൽ കളിച്ചിട്ടുള്ള താരത്തിന് ഇതുവരെ സീനിയർ ടീമിൽ ഇടം ലഭിച്ചിട്ടില്ല. പരിക്കിനെ തുടര്‍ന്ന് ഐപിഎല്‍ നഷ്ടമാകുമോയെന്നാണ് ആശങ്ക.