New Update
/sathyam/media/media_files/YXsxQ6HTtFQ0qtR1A487.jpg)
മുംബൈ: ജയ് ഷാ ഐസിസി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടാൽ ഡൽഹി ആൻഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷൻ (ഡിഡിസിഎ) പ്രസിഡൻ്റ് രോഹൻ ജെയ്റ്റ്‌ലി ബിസിസിഐയുടെ പുതിയ സെക്രട്ടറിയാകുമെന്ന് റിപ്പോർട്ട്. എന്നാല്‍ ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള നാമനിര്‍ദ്ദേശ പത്രിക ജയ്ഷാ ഇതുവരെ സമര്‍പ്പിച്ചിട്ടില്ല.
Advertisment
അന്തരിച്ച ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അരുൺ ജെയ്റ്റ്‌ലിയുടെ മകനാണ് രോഹൻ ജെയ്റ്റ്‌ലി. ജയ് ഷാ ഐസിസി ചെയർമാനായാല്‍ രോഹൻ ജെയ്റ്റ്‌ലിയെ സെക്രട്ടറിയാക്കാന്‍ ബിസിസിഐയില്‍ ഏകദേശം ധാരണയായതായി ഒരു ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്.
മുൻ സിഎബി പ്രസിഡൻ്റ് അവിഷേക് ഡാൽമിയയുടെ പേരും ബിസിസിഐ സെക്രട്ടറി സ്ഥാനത്തേക്ക് ഉയരുന്നുണ്ട്.