മുംബൈ: രോഹിത് ശര്‍മയെ എന്തിന് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറ്റിയെന്ന ചോദ്യത്തിന് ഉത്തരം പറയാതെ മുംബൈ ഇന്ത്യന്‍സ് പരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍. എന്തു കാരണംകൊണ്ടാണ് രോഹിത്തിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നു മാറ്റിയതെന്നും, എന്തിനാണു പാണ്ഡ്യയെ ക്യാപ്റ്റനാക്കിയതെന്നുമാണ് ഒരാൾ ഉന്നയിച്ച ചോദ്യം.
ഉത്തരം പറയാനായി ബൗച്ചര്‍ മൈക്ക് കൈയിലെടുത്തെങ്കിലും ഒന്നും പറയാതെ തലയാട്ടി. ഉത്തരമാണ് വേണ്ടതെന്ന് മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞപ്പോഴും ബൗച്ചര്‍ തലയാട്ടല്‍ തുടര്‍ന്നു. മുംബൈ ക്യാപ്റ്റായശേഷം ആദ്യമായി വാര്‍ത്താ സമ്മേളനത്തിനെത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യക്കൊപ്പം എത്തിയതായിരുന്നു ബൗച്ചര്‍.