Advertisment

ചാമ്പ്യന്‍സ് ട്രോഫിയിലും, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും രോഹിത് ശര്‍മ തന്നെ ഇന്ത്യന്‍ നായകന്‍; സ്ഥിരീകരിച്ച് ബിസിസിഐ

ടി20 കിരീടനേട്ടത്തിന് പിന്നാലെ രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, രവീന്ദ്ര ജഡേജ എന്നിവർ ടി20യില്‍ നിന്ന് വിരമിച്ചിരുന്നു. ഏകദിന, ടെസ്റ്റ് മത്സരങ്ങളില്‍ ഇവര്‍ ശ്രദ്ധ കേന്ദ്രീകരിക്കും

New Update
Rohit Sharma

മുംബൈ: ചാമ്പ്യൻസ് ട്രോഫിയിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോരാട്ടങ്ങളിലും രോഹിത് ശർമ്മ ഇന്ത്യന്‍ ടീമിനെ നയിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. രണ്ട് ഐസിസി ടൂര്‍ണമെന്റുകളിലും ഇന്ത്യ വിജയിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

“നവംബർ 23 ന്, 10 മത്സരങ്ങൾ വിജയിച്ചതിന് ശേഷം ഞങ്ങൾ ഹൃദയം കീഴടക്കി. പക്ഷേ ഞങ്ങൾക്ക് കപ്പ് നേടാനായില്ല (ഏകദിന ലോകകപ്പ്). ജൂൺ 29 ന് ഞങ്ങൾ ഹൃദയങ്ങൾ കീഴടക്കുമെന്നും കപ്പ് നേടുമെന്നും ബാർബഡോസിൽ പതാക ഉയർത്തുമെന്നും ഞാൻ രാജ്‌കോട്ടിൽ പറഞ്ഞു. ഞങ്ങളുടെ ക്യാപ്റ്റൻ അത് അവിടെ ഉയർത്തി,” ബിസിസിഐ പങ്കിട്ട വീഡിയോയിൽ ജയ് ഷാ പറഞ്ഞു.

ടി20 കിരീടനേട്ടത്തിന് പിന്നാലെ രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, രവീന്ദ്ര ജഡേജ എന്നിവർ ടി20യില്‍ നിന്ന് വിരമിച്ചിരുന്നു. ഏകദിന, ടെസ്റ്റ് മത്സരങ്ങളില്‍ ഇവര്‍ ശ്രദ്ധ കേന്ദ്രീകരിക്കും.



Advertisment

 

 

 

Advertisment