New Update
/sathyam/media/media_files/2S93u0XtbIvNacgFspY8.jpg)
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചഹലിനെ തോളിലിട്ട് കറക്കി വനിതാ ഗുസ്തി താരം സംഗീത ഫോഗട്ട്. ഒരു റിയാലിറ്റി ഷോയുടെ സമാപനത്തിനിടെയായിരുന്നു സംഗീതയുടെ അഭ്യാസപ്രകടനം. പിന്നീട് താഴെയിറക്കാന്‍ ചഹല്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സംഗീത അഭ്യാസപ്രകടനം അവസാനിപ്പിച്ചത്. സംഭവത്തിന്റെ വീഡിയോ വൈറലാണ്.
Advertisment
Wrestler Sangeeta Phogat lifts Yuzvendra Chahal. 😂pic.twitter.com/O77AXW1Ghm
— CricketGully (@thecricketgully) March 3, 2024
ചഹലിന്റെ ഭാര്യ ധനശ്രീയും പങ്കെടുക്കുന്ന ഒരു റിയാലിറ്റി ഷോയുടെ സമാപനത്തിനിടെയായിരുന്നു സംഭവം. മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് അംഗമായ ചഹല്‍ ഐപിഎല്ലിനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ ദിവസം ബിസിസിഐ പുറത്തുവിട്ട വാര്‍ഷിക കരാറില്‍ ചഹലിനെ ഒഴിവാക്കിയിരുന്നു.