മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജയ് ബംഗാറിന്റെ മകന്‍ ആര്യന്‍ (23) ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയനായി. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയ ആര്യന്‍ 'അനയ ബംഗാര്‍' എന്ന പേരും സ്വീകരിച്ചു. സമൂഹമാധ്യമത്തിലൂടെയാണ് അനയ ഇക്കാര്യം വെളിപ്പെടുത്തിയത്.
"പ്രൊഫഷണലായി ക്രിക്കറ്റ് കളിക്കുക എന്ന എൻ്റെ സ്വപ്നത്തെ പിന്തുടരുന്നത് ത്യാഗങ്ങളും സഹിഷ്ണുതയും അചഞ്ചലമായ അർപ്പണബോധവും നിറഞ്ഞ ഒരു യാത്രയായിരുന്നു. കളിക്കളത്തില്‍ അതിരാവിലെ മുതൽ മറ്റുള്ളവരുടെ സംശയങ്ങളും വിധിന്യായങ്ങളും നേരിടുന്നതു മുതലുള്ള ഓരോ ചുവടിലും കരുത്ത് വേണം.
എന്നാൽ ഗെയിമിനപ്പുറം, എനിക്ക് മറ്റൊരു യാത്ര ഉണ്ടായിരുന്നു. സ്വയം കണ്ടെത്തലിൻ്റെയും ഒരുപാട് വെല്ലുവിളികളുടെയും പാത. കഠിനമായ തിരഞ്ഞെടുപ്പുകള്‍ നടത്തിയും, അനുയോജ്യമല്ലാത്തത് ഉപേക്ഷിച്ചും, സ്വയം ആരാണെന്നതിന് വേണ്ടി നിലകൊണ്ടുമാണ് യഥാര്‍ത്ഥ വ്യക്തിവത്തെ ആശ്ലേഷിക്കേണ്ടത്.
ഇന്ന്, ഒരു അത്‌ലറ്റ് എന്ന നിലയിൽ മാത്രമല്ല, സ്വന്തം വ്യക്തിത്വം കണ്ടെത്തിയ വ്യക്തിയെന്ന നിലയിലും, ഏത് തലത്തിലും വിഭാഗത്തിലും ഞാൻ ഇഷ്ടപ്പെടുന്ന കായികരംഗത്തിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിലും ഞാൻ അഭിമാനിക്കുന്നു. എളുപ്പമേറിയ പാതയായിരുന്നില്ല. എന്നാൽ യഥാർത്ഥ വ്യക്തിത്വം കണ്ടെത്തുന്നത് എല്ലാവരുടെയും ഏറ്റവും വലിയ വിജയമാണ്, ”-അനയ കൂട്ടിച്ചേർത്തു.