'സഞ്ജുവിന് വേണ്ടത്ര അവസരങ്ങൾ കൊടുത്തിട്ടുണ്ട്'- ഇന്ത്യൻ ക്യാപ്ടൻ സൂര്യകുമാർ യാദവ്

New Update
sanju

ഡൽഹി : ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ബാറ്റിംഗ് നിരയെക്കുറിച്ചുള്ള ചർച്ചകൾക്ക് മറുപടി നൽകി ക്യാപ്ടൻ സൂര്യകുമാർ യാദവ്. ട്വന്റി-20 ഫോർമാറ്റിൽ മൂന്ന് മുതൽ ഏഴ് വരെയുള്ള സ്ഥാനങ്ങളിൽ ബാറ്റ് ചെയ്യുന്നവർക്ക് നിശ്ചിത സ്ഥാനമില്ലെന്നും ബാറ്റിംഗ് പൊസിഷനുകളിൽ കളിക്കാർ ഫ്ലെക്‌സിബിൾ ആയിരിക്കണമെന്നും സൂര്യകുമാർ പറഞ്ഞു. 

Advertisment

ഓപ്പണിംഗ് സ്ഥാനത്ത് ശുഭ്മാൻ ഗില്ലിനെ സ്ഥിരപ്പെടുത്തിയതിനെക്കുറിച്ചും മലയാളി താരം സഞ്ജു സാംസണിന്റെ ഇപ്പോഴത്തെ സ്ഥാനത്തെക്കുറിച്ചും മറുപടി പറയുകയായിരുന്നു അദ്ദേഹം.

'ആദ്യം സഞ്ജു ടീമിൽ എത്തിയപ്പോൾ ടോപ് ഓർഡറിലായിരുന്നു ബാറ്റ് ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ ഓപ്പണർമാരല്ലാത്ത എല്ലാവരും ഏത് പൊസിഷനിലും കളിക്കാൻ തയ്യാറായിരിക്കണം. ഓപ്പണിംഗ് സ്ഥാനത്ത് സഞ്ജു നന്നായി കളിച്ചിരുന്നു. പക്ഷേ ശ്രീലങ്കയുമായുള്ള പരമ്പരയിൽ സഞ്ജുവിന് മുമ്പ് ടേ3പ്പ് ഓർ‌ഡറിൽ കളിച്ചിരുന്നത് ഗിൽ ആയിരുന്നു. അതുകൊണ്ട് ആ ഓപ്പണിംഗ് സ്ഥാനം ഗില്ലിന് അർഹതപ്പെട്ടതായിരുന്നു,'- സൂര്യകുമാർ വ്യക്തമാക്കി.

Advertisment