/sathyam/media/media_files/ZmR6Pv72NTvNBQvRkpVd.jpg)
അംഗപരിമിതിയെ സ്വപ്രയത്‌നം കൊണ്ട് മറികടന്ന 11കാരന്റെ പേരാണ് മുഹമ്മദ് യാസിന്‍. ക്രിക്കറ്റും ഫുട്‌ബോളും കളിക്കും. മനോഹരമായി കീബോര്‍ഡ് വായിക്കും. കണ്ണുകെട്ടി കീബോര്‍ഡില്‍ ദേശീയഗാനം വായിച്ചതിന് ഇന്ത്യന്‍ ബുക്‌സ് ഓഫ് റെക്കോര്‍ഡും, സര്‍ക്കാരിന്റെ ഉജ്ജ്വലബാല്യം പുരസ്‌കാരവും നേടിയിട്ടുണ്ട്. പ്രതിസന്ധികളെ തരണം ചെയ്ത് നേട്ടങ്ങള്‍ കൊയ്യുമ്പോഴും യാസിന് ഒരാഗ്രഹം അവശേഷിച്ചു. 'സഞ്ജു ചേട്ടനെ കാണണം'...!
അതെ, ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ കടുത്ത ആരാധകനാണ് ഈ കൊച്ചുമിടുക്കന്‍. യാസിന്റെ ഈ ആഗ്രഹം സഞ്ജുവിന്റെയും കാതിലെത്തി. ഒടുവില്‍ വീഡിയോ കോളില്‍ സഞ്ജുവും യാസിനും സംസാരിച്ചു. നേരിട്ട് കാണാന്‍ വരാമെന്ന് സഞ്ജു ഉറപ്പും നല്‍കി.
He kept the promise 🥹🩷
— Sanju Samson Fans Page (@SanjuSamsonFP) March 3, 2024
How can someone hate this guy??? https://t.co/buMEk0OKcTpic.twitter.com/jlJGhUIBT0
ഇപ്പോഴിതാ, തന്റെ കുഞ്ഞാരാധകനെ സഞ്ജു നേരിട്ട് കണ്ടുമുട്ടിയിരിക്കുകയാണ്. വെറും ഒരു കൂടിക്കാഴ്ച മാത്രമായിരുന്നില്ല അത്. സഞ്ജുവുമൊത്ത് ക്രിക്കറ്റ് കളിക്കാനും യാസിന് സാധിച്ചു. യാസിന്‍ എറിഞ്ഞ പന്തുകളെ സഞ്ജു നേരിട്ടു.
Sanju immediately connected with this kid when he learnt about him and promised to meet him when he comes back to Kerala after the Ranji Trophy matches ❤️
— Sanju Samson Fans Page (@SanjuSamsonFP) February 5, 2024
That's our golden Sanju Samson for you 💎 https://t.co/pabm3Gcr3hpic.twitter.com/nrkimBNH7E
പെരിന്തല്‍മണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പരിശീലനം നടത്തവെയാണ് സഞ്ജുവും യാസിനും കണ്ടുമുട്ടിയത്. ഐപിഎല്ലിന് മുന്നോടിയായി സഞ്ജു ഇവിടെ പരിശീലനത്തിലാണ്. ഒപ്പിട്ട തൊപ്പി സമ്മാനിച്ച സഞ്ജു, യാസിന്റെ വീട്ടിലേക്ക് വരാമെന്ന് ഉറപ്പും നല്‍കി. സഞ്ജുവിന്റെയും യാസിന്റെയും കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.