സഞ്ജു സാംസണിന്റെ മികച്ച പ്രകടനത്തിന് ആരാധകര്‍ ക്രെഡിറ്റ് കൊടുക്കുന്നത് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനും, പരിശീലകന്‍ ഗൗതം ഗംഭീറിനുമാണ്. തുടരെ തുടരെ താരത്തിന് സൂര്യയും ഗംഭീറും അവസരം കൊടുക്കുന്നതാണ് ഇതിന് പ്രധാന കാരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നത്.
എന്നാല്‍ സഞ്ജുവിന്റെ ഫോമില്‍ തനിക്ക് ക്രെഡിറ്റ് വേണ്ടെന്ന് വ്യക്തമാക്കി ഗംഭീര്‍ രംഗത്തെത്തി. സഞ്ജുവിന്റെ ഫോമുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
“ഇത് സഞ്ജുവിന്റെ കഴിവാണ്. അദ്ദേഹത്തിന് ശരിയായ സ്ഥാനം നല്‍കുകയും പിന്തുണയ്ക്കുകയുമാണ് പ്രധാനം. ആത്യന്തികമായി ഇത് അദ്ദേഹത്തിൻ്റെ കഠിനാധ്വാനമാണെന്ന് ഞാൻ കരുതുന്നു. ഇന്ത്യന്‍ ക്രിക്കറ്റിനു വേണ്ടിയുള്ള സഞ്ജുവിന്റെ പ്രകടനത്തിന്റെ തുടക്കം മാത്രമാണിത്. അദ്ദേഹത്തിന് ഫോം മുന്നോട്ടു കൊണ്ടുപോകാനാകുമെന്നാണ് പ്രതീക്ഷ''-മുംബൈയില്‍ ഗംഭീര്‍ പറഞ്ഞു.