/sathyam/media/media_files/j96lX7G4RntjuWvMHPrt.jpg)
ഏകദേശം രണ്ട് മാസം മാത്രമാണ് ടി20 ലോകകപ്പിന് അവശേഷിക്കുന്നത്. ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ താരങ്ങള്‍ക്ക് ലഭിക്കുന്ന അവസാന അവസരമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പ്രകടനം. സഞ്ജു സാംസണ്‍, ഋഷഭ് പന്ത് അടക്കമുള്ള താരങ്ങള്‍ മികച്ച ഫോമാണ് ഐപിഎല്ലില്‍ കാഴ്ചവയ്ക്കുന്നത്.
ഈ രണ്ട് താരങ്ങളും ലോകകപ്പ് ടീമിലുണ്ടാകണമെന്നാണ് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ താരം ബ്രയാന്‍ ലാറ പറയുന്നത്. സഞ്ജുവും പന്തും മികച്ച പ്രകടനമാണ് ബാറ്റിംഗില്‍ കാഴ്ചവയ്ക്കുന്നതെന്നും ലാറ അഭിപ്രായപ്പെട്ടു.
"സഞ്ജു സാംസൺ ഒരു മികച്ച കളിക്കാരനാണ്. അദ്ദേഹത്തിന്റെ ടൈമിംഗ് മികച്ചതാണ്. ഋഷഭ് പന്ത് വർഷങ്ങളായി ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. തിരിച്ചുവരവിലും അദ്ദേഹം ഫോമിലാണെന്ന് ഞാന്‍ കരുതുന്നു. എന്നെ സംബന്ധിച്ചിടത്തോളം, ആ രണ്ടുപേരും തീർച്ചയായും ഈ സ്ഥാനത്തിൻ്റെ (വിക്കറ്റ് കീപ്പിംഗ്) മുൻനിരക്കാരാണ്”സ്റ്റാർ സ്പോർട്സ് പ്രസ് റൂം ഷോയിൽ ലാറ പറഞ്ഞു.
സഞ്ജു ഓപ്പണറാകണമെന്ന് റായിഡു
സഞ്ജുവും പന്തും ടി20 ലോകകപ്പ് ടീമിലെത്തണമെന്ന് മുന്‍ ഇന്ത്യന്‍ താരം അമ്പാട്ടി റായിഡുവും അഭിപ്രായപ്പെട്ടു. ഇരുവര്‍ക്കും മധ്യനിരയില്‍ തിളങ്ങാനാകും. സഞ്ജുവിന് ഓപ്പൺ ചെയ്യാൻ പോലും കഴിയുമെന്നും റായിഡു പറഞ്ഞു.