Advertisment

താനായിരുന്നു സെലക്ടറെങ്കില്‍ ടി20 ലോകകപ്പ് ടീമിലേക്ക് ആദ്യം തിരഞ്ഞെടുക്കുന്നത് സഞ്ജുവിനെയായിരിക്കുമെന്ന് കെവിന്‍ പീറ്റേഴ്‌സണ്‍; സഞ്ജു ലോകകപ്പ് ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നുവെന്ന് യൂസഫ് പത്താനും; മികച്ച പ്രകടനമെന്ന് ഹര്‍ഭജന്‍

താനായിരുന്നു സെലക്ടറെങ്കില്‍ ടി20 ലോകകപ്പ് ടീമിലേക്ക് ആദ്യം പരിഗണിക്കുന്നത് സഞ്ജുവിനെയായിരിക്കുമെന്ന് മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണ്‍

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
sanju samson

മുംബൈ: ഐപിഎല്ലില്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ ചിറകിലേറി രാജസ്ഥാന്‍ റോയല്‍സ് കുതിക്കുകയാണ്. ഒമ്പത് മത്സരങ്ങളില്‍ നിന്ന് എട്ടു ജയവുമായി രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതാണ്. ഒമ്പത് മത്സരങ്ങളില്‍ നിന്ന് 385 റണ്‍സുമായി സഞ്ജു ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ രണ്ടാം സ്ഥാനത്തുണ്ട്.

Advertisment

ടി20 ലോകകപ്പ് ടീമിലേക്ക് സഞ്ജുവിനെ പരിഗണിക്കുമോയെന്ന് വ്യക്തമല്ലെങ്കിലും ആരാധകര്‍ പ്രതീക്ഷയിലാണ്. നാല് ദിവസത്തിനകം ടീം പ്രഖ്യാപനമുണ്ടാകും. ഒന്നാം വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ഋഷഭ് പന്തിനെയാണ് പരിഗണിക്കുന്നതെന്നാണ് സൂചന. സഞ്ജുവും കെഎല്‍ രാഹുലും തമ്മിലാണ് രണ്ടാം വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കുള്ള മത്സരം. ഇതില്‍ സെലക്ടര്‍മാര്‍ക്ക് രാഹുലിനെയാണ് താല്‍പര്യമെന്നാണ് റിപ്പോര്‍ട്ടുകള്‍. സഞ്ജുവിനെ സ്റ്റാന്‍ ബൈ മാത്രമായിട്ടാകും പരിഗണിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ സഞ്ജു കാഴ്ചവച്ച പ്രകടനം താരത്തെ ലോകകപ്പ് ടീമിലെത്തിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. പുറത്താകാതെ 33 പന്തില്‍ 71 റണ്‍സാണ് സഞ്ജു സ്വന്തമാക്കിയത്. 

താരത്തെ പ്രശംസിച്ച് മുന്‍ താരങ്ങളും രംഗത്തെത്തി. താനായിരുന്നു സെലക്ടറെങ്കില്‍ ടി20 ലോകകപ്പ് ടീമിലേക്ക് ആദ്യം പരിഗണിക്കുന്നത് സഞ്ജുവിനെയായിരിക്കുമെന്ന് മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണ്‍ പറഞ്ഞു. സഞ്ജു തീര്‍ച്ചയായും ലോകകപ്പ് ടീമിലുണ്ടാകണമെന്നും പീറ്റേഴ്‌സണ്‍ അഭിപ്രായപ്പെട്ടു.

സഞ്ജു ലോകകപ്പ് ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നുവെന്ന് മുന്‍ ഇന്ത്യന്‍ താരം യൂസഫ് പത്താനും പറഞ്ഞു. ക്യാപ്റ്റന്റെ പ്രകടനമാണ് സഞ്ജു കാഴ്ചവച്ചതെന്നും, മാച്ച് വിന്നറാണെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി.

Advertisment