മുംബൈ: ദുലീപ് ട്രോഫിയിലെ ആദ്യ ഘട്ട മത്സരങ്ങളില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. ബുച്ചി ബാബു ടൂര്‍ണമെന്റിനിടെ പരിക്കേറ്റതാണ് താരത്തിന് തിരിച്ചടിയായത്.
ഇഷാന് പകരം മലയാളിതാരം സഞ്ജു സാംസണിനെ പരിഗണിച്ചേക്കുമെന്നും സൂചനയുണ്ട്. ശ്രേയസ് അയ്യര്‍ നയിക്കുന്ന ഡി ടീമിലാണ് ഇഷാന്‍ ഉള്‍പ്പെട്ടിരുന്നത്.