കുമാര്‍ സംഗക്കാര ഉപയോഗിക്കുന്നത് സഞ്ജുവിന്റെ ബാറ്റുകള്‍; ഇത് 'സ്വപ്‌ന'മെന്ന് പ്രതികരിച്ച് താരം

തന്റെ കൈയ്യില്‍ സഞ്ജു സാംസണിന്റെ രണ്ട് ബാറ്റുകളുണ്ടെന്ന് രാജസ്ഥാന്‍ റോയല്‍സ് ഡയറക്ടര്‍ കുമാര്‍ സംഗക്കാര നേരത്തെ വ്യക്തമാക്കിയിരുന്നു

New Update
sanju samson kumar sangakkara

ന്റെ കൈയ്യില്‍ സഞ്ജു സാംസണിന്റെ രണ്ട് ബാറ്റുകളുണ്ടെന്ന് രാജസ്ഥാന്‍ റോയല്‍സ് ഡയറക്ടര്‍ കുമാര്‍ സംഗക്കാര നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ കൂടിയായ സഞ്ജു. ഇത് സ്വപ്‌നമാണെന്നായിരുന്നു സഞ്ജുവിന്റെ മറുപടി.

Advertisment

"കുമാർ സംഗക്കാര എൻ്റെ ബാറ്റുകൾ ഉപയോഗിക്കുന്നു! ഹഹഹ...ഇതൊരു സ്വപ്‌നമാണ്‌", സഞ്ജു സംഗക്കാരയുടെ വീഡിയോ പങ്കുവച്ച് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു. അടുത്തിടെ രാജസ്ഥാന്‍ റോയല്‍സ് പങ്കുവച്ച ഒരു വീഡിയോയിലാണ് സംഗക്കാര സഞ്ജുവിന്റെ ബാറ്റുകള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് പറഞ്ഞത്. 

“എന്റെ വില്ലേജ് ക്രിക്കറ്റില്‍ സഞ്ജുവിൻ്റെ രണ്ട് ബാറ്റുകൾ എനിക്കുണ്ട്. രണ്ട് ബാറ്റുകൾ എനിക്ക് നൽകാൻ അദ്ദേഹം ദയ കാണിച്ചു. കാരണം എന്റെ വീട്ടില്‍ ബാറ്റുകളൊന്നുമുണ്ടായിരുന്നില്ല. അതുകൊണ്ട് എനിക്കെല്ലാം ഒന്നില്‍ നിന്ന് ആരംഭിക്കേണ്ടി വന്നു. യൂസി (യുസ്വേന്ദ്ര ചഹല്‍), നിങ്ങൾ ഇത് കാണുകയാണെങ്കിൽ, നിങ്ങൾ എനിക്ക് കുറച്ച് കിറ്റുകൾ വാഗ്ദാനം ചെയ്തിരുന്നതായി ഓർക്കുക. ഞാനും അതിനായി കാത്തിരിക്കുകയാണ്"-സംഗക്കാരയുടെ വാക്കുകള്‍.

Advertisment