ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന്റെ ഭാവിയെന്ത് ? ചീഫ് സെലക്ടറുടെ വാക്കുകള്‍ താരത്തിന് ഒരേസമയം, പ്രതീക്ഷയും നിരാശയും പകരുന്നത് ! ഒപ്പം ബാക്ക് കീപ്പറായി എല്ലാ ഫോര്‍മാറ്റിലും പരിഗണിക്കുന്നത് ധ്രുവ് ജൂറലിനെയാണെന്നും റിപ്പോര്‍ട്ടുകള്‍; ആരാധകര്‍ക്ക് മൊത്തത്തില്‍ ആശയക്കുഴപ്പം

എല്ലാ ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായി യുവതാരം ധ്രുവ് ജൂറലിനെ ടീം മാനേജ്‌മെന്റ് പരിഗണിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

New Update
1 sanju samson

ല്ലാ ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായി യുവതാരം ധ്രുവ് ജൂറലിനെ ടീം മാനേജ്‌മെന്റ് പരിഗണിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. 'ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോ'യാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സഞ്ജു സാംസണ്‍ അടക്കമുള്ള താരങ്ങള്‍ക്ക് തിരിച്ചടിയാണ് ഈ നീക്കം. 

Advertisment

ഋഷഭ് പന്താണ് മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍. പന്തിന് ബാക്ക് അപ്പായാണ് ജൂറലിനെ പരിഗണിക്കുന്നത്. നിലവില്‍ മൂന്ന് ടെസ്റ്റ് മത്സരങ്ങളും, രണ്ട് ടി20യും ജൂറല്‍ ദേശീയ ടീമിന് വേണ്ടി കളിച്ചിട്ടുണ്ട്. ഏകദിനത്തില്‍ മാത്രമാണ് താരം ഇനി അരങ്ങേറാനുള്ളത്.

സഞ്ജുവിന്റെ ഭാവി ?

ഏകദിനത്തില്‍ അവസരം കിട്ടിയപ്പോഴെല്ലാം മികച്ച പ്രകടനം പുറത്തെടുത്തിട്ടും ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ സഞ്ജുവിനെ പരിഗണിക്കാത്തത് ഏറെ ചര്‍ച്ചയായിരുന്നു. കെ.എല്‍. രാഹുലും, ഋഷഭ് പന്തുമാണ് ഏകദിന പരമ്പരയിലെ വിക്കറ്റ് കീപ്പര്‍മാര്‍. 

കാറപകടത്തിന് മുമ്പ് പന്ത് ടീമിലെ പ്രധാന താരമായിരുന്നുവെന്നും, രാഹുല്‍ ഏകദിന ലോകകപ്പില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും ഇന്ത്യയുടെ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ ഇതുസംബന്ധിച്ച് വിശദീകരിച്ചു. ഈ സാഹചര്യത്തിലാണ് ഇരുവരും ഏകദിന ടീമിന്റെ ഭാഗമായത്. നിര്‍ഭാഗ്യവശാലാണ് സഞ്ജുവിനെ ഒഴിവാക്കിയതെന്നും അഗാര്‍ക്കര്‍ വ്യക്തമാക്കി.

എന്നാല്‍ പന്തും, രാഹുലും മികച്ച പ്രകടനം പുറത്തെടുക്കണമെന്നും, മികച്ച താരം കാത്തിരിക്കുന്നുണ്ടെന്നത് ഓര്‍ക്കണമെന്നും അഗാര്‍ക്കര്‍ പറഞ്ഞത് സഞ്ജുവിന് പ്രതീക്ഷ സമ്മാനിക്കുന്നതാണ്. പന്തോ, രാഹുലോ മോശം പ്രകടനം പുറത്തെടുത്താല്‍ സഞ്ജുവിനെ വീണ്ടും പരിഗണിക്കുമെന്ന് സൂചിപ്പിക്കുന്നതാണ് അഗാര്‍ക്കറുടെ ഈ വാക്കുകള്‍. 

ഇന്ത്യന്‍ ടീമിലെ സഞ്ജുവിന്റെ ഭാവി ഉത്തരം കിട്ടാത്ത സമസ്യയായി തുടരുകയാണ്. സഞ്ജുവിന് ഇനിയും സാധ്യതകള്‍ അവശേഷിക്കുന്നുവെന്ന് അഗാര്‍ക്കര്‍ ഓര്‍മപ്പെടുത്തുമ്പോഴും, ബാക്ക് അപ്പ് കീപ്പറായി ജൂറലിനെയാണ് പരിഗണിക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതാണ് ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ സഞ്ജുവിനെ പരിഗണിച്ചതും ശ്രദ്ധേയമാണ്. എന്തായാലും പൂര്‍ണമായി സഞ്ജുവിനെ തഴയാന്‍ ടീം തയ്യാറല്ലെന്ന് വേണം ഇതില്‍ നിന്ന് അനുമാനിക്കാന്‍.

Advertisment