New Update
/sathyam/media/media_files/RImYM0ek8Duw92yrGd5q.jpg)
ഇറ്റാനഗര്‍: സന്തോഷ് ട്രോഫിയില്‍ ഇന്ന് നടന്ന മത്സരത്തില്‍ കേരളം ആതിഥേയരായ അരുണാചല്‍ പ്രദേശിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ചു. ഇതോടെ കേരളം വിജയവഴിയില്‍ തിരികെയെത്തി. ഈ വിജയത്തോടെ കേരളം ഏറെക്കുറെ ക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പിച്ചു.
Advertisment
35, 52 മിനിറ്റുകളിലാണ് കേരളം ഗോളുകള്‍ നേടിയത്. ആഷിഖ് നേടിയ ഹെഡര്‍ ഗോളിലൂടെയാണ് കേരളം ആദ്യം മുന്നിലെത്തിയത്. പിന്നാലെ വി. അര്‍ജുന്‍ നേടിയ ഗോളിലൂടെ കേരളം ലീഡുറപ്പിച്ചു.