/sathyam/media/media_files/l1CSSkkrIovWVYWDBh1E.jpg)
രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ നിരവധി മാറ്റങ്ങളോടെയാണ് ഇന്ത്യന്‍ ടീം ഇറങ്ങിയത്. സര്‍ഫറാസ് ഖാനെയും, ധ്രുവ് ജൂറലിനെയും അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തിയതാണ് ഇതില്‍ ശ്രദ്ധേയം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇരുവരുടെയും ആദ്യ മത്സരമാണ്.
അരങ്ങേറ്റ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് സര്‍ഫറാസ് പുറത്തെടുത്തത്. ഏകദിന ശൈലിയില്‍ ബാറ്റേന്തിയ താരം 66 പന്തില്‍ 62 റണ്‍സെടുത്ത് പുറത്തായി. ഒമ്പത് ഫോറും, ഒരു സിക്‌സറും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിംഗ്‌സ്.
Jadeja was so selfish 💔
— 𝐁𝐮𝐫𝐧𝐞𝐫𝕏𝐊𝐨𝐡𝐥𝐢👑 (@BurnerXKohli) February 15, 2024
Your thoughts on this run-out of #SarfarazKhan#INDvENG#INDvsENGTest#RavindraJadejapic.twitter.com/jZcaMJYQ5b
നിര്‍ഭാഗ്യത്തിന്റെ രൂപത്തിലെത്തിയ റണ്ണൗട്ടിലാണ് താരത്തിന്റെ മടക്കം. രവീന്ദ്ര ജഡേജ 99ല്‍ നില്‍ക്കെയായിരുന്നു സംഭവം നടന്നത്. ബോളെറിഞ്ഞത് ജെയിംസ് ആന്‍ഡേഴ്‌സണ്‍. ജഡേജ പന്ത് മിഡ് ഓണിലേക്ക് തട്ടിയിട്ടു. റണ്ണിനായി ഓടാന്‍ ശ്രമിച്ചെങ്കിലും ഫീല്‍ഡര്‍ മാര്‍ക്ക് വുഡ് പന്തെടുത്തതോടെ അപകടം മുന്നില്‍ക്കണ്ട് ജഡേജ പിന്‍വാങ്ങി. ഇതിനോടകം ക്രീസ് വിട്ടിരുന്ന സര്‍ഫറാസിനെ വളരെ എളുപ്പത്തില്‍ റണ്ണൗട്ടാക്കാന്‍ മാര്‍ക്ക് വുഡിന് സാധിക്കുകയും ചെയ്തു.
Rohit Sharma devastated with #SarfarazKhan 's runout#INDvsENGTestpic.twitter.com/pG7VuBswr0
— 👑Che_ಕೃಷ್ಣ🇮🇳💛❤️ (@ChekrishnaCk) February 15, 2024
വളരെ നിരാശനായാണ് സര്‍ഫറാസ് മടങ്ങിയത്. ഗാലറിയിരുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മ അടക്കം ഈ റണ്ണൗട്ടില്‍ അസ്വസ്ഥനാകുന്നത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. സര്‍ഫറാസിന്റെ പുറത്താകലില്‍ ആരാധകര്‍ രവീന്ദ്ര ജഡേജയ്‌ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. ജഡേജയുടെ സ്വാര്‍ത്ഥതയാണ് റണ്ണൗട്ടില്‍ കലാശിച്ചതെന്ന തരത്തില്‍ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുന്നയിക്കുന്നത്.
Rohit Sharma is unhappy with Selfish Ravindra Jadeja who ran out #SarfarazKhan.
— Amock (@Politics_2022_) February 15, 2024
Jadeja was too mean to betray a debutant. Nevertheless, Well Played Sarfu 🔥pic.twitter.com/oa3CoF8fxF